മോർച്ചറിയിൽ നിന്ന് മൃതദേഹം മറ്റൊരു കുടുംബത്തിന് കൈമാറി; ഗുജറാത്തിലെ ആശുപത്രിക്കെതിരെ പരാതി

മോർച്ചറിയിൽ നിന്ന് മൃതദേഹം മറ്റൊരു കുടുംബത്തിന് കൈമാറിയെന്ന പരാതിയുമായി ബന്ധുക്കൾ. ഗുജറാത്തിലെ വിഎച്ച് ഹോസ്പിറ്റലിനെതിരെയാണ് 65കാരിയായ ലേഖാബെൻ ചന്ദിൻ്റെ ബന്ധുക്കൾ പരാതി നൽകിയത്. പരാതിയിന്മേൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട ലേഖാബെന്നിൻ്റെ മൃതദേഹം നവംബർ 11നാണ് മോർച്ചറിയിലേക്ക് മാറ്റിയത്. കാനഡയിൽ നിന്ന് മകൻ തിരിച്ചെത്തുന്നതിനു വേണ്ടിയാണ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചത്. ഞായറാഴ്ച ലേഖാബെന്നിൻ്റെ കുടുംബാംഗങ്ങൾ മൃതദേഹത്തിനായി ആശുപത്രിയിലെത്തി. എന്നാൽ, മൃതദേഹം കാണാനില്ലെന്ന് ആശുപത്രി അധികൃതർ കുടുംബാംഗങ്ങളെ അറിയിച്ചു. മൃതദേഹം മറ്റൊരു കുടുംബം കൊണ്ടുപോയെന്നും അവർ അന്ത്യകർമ്മങ്ങൾ പോലും നടത്തിയെന്നും പിന്നീട് ഇവർ മനസ്സിലാക്കി. ആശുപത്രി അധികൃതരാണ് ഇങ്ങനെയൊരു സംഭവം നടക്കാൻ കാരണമായതെന്ന് ബന്ധുക്കൾ പറയുന്നു. ആശുപത്രിയിൽ സിസിടിവി ഇല്ലെന്നും കൃത്യമായ വിവരങ്ങൾ ഇവർ സൂക്ഷിക്കാറില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
Read Also : ആദ്യം ആസിഡ് ഒഴിച്ചു; ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി: മുംബൈയിൽ 22കാരിയെ കാമുകൻ കൊലപ്പെടുത്തി
മൃതദേഹം നാലു ദിവസം സൂക്ഷിക്കുന്നതിനായി ആശുപത്രി അധികൃതർ 400 രൂപയാണ് വാങ്ങിയത്. രസീതൊന്നും നൽകിയതുമില്ല. “36 മണിക്കൂർ യാത്ര ചെയ്ത് എൻ്റെ അമ്മയെ അവസാനമായി കാണാനാണ് ഞാൻ എത്തിയത്. എന്നാൽ, അമ്മയുടെ സ്ഥാനത്ത് ഒരു പുരുഷൻ്റെ മൃതദേഹമാണ് ഞങ്ങൾ കണ്ടത്. ഞങ്ങൾ നൽകിയ രേഖകൾ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല.”- കാനഡയിൽ നിന്നെത്തിയ മകൻ അമിത് ചന്ദ് പറയുന്നു.
Story Highlights – Woman’s body in hospital morgue handed over to another family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here