കൊവിഡ് ബാധിതയെ പീഡിപ്പിക്കാന്‍ ശ്രമം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

കോഴിക്കോട് ഉള്ളേരി മലബാര്‍ മെഡിക്കല്‍ കോളജില്‍ ജീവനക്കാരന്‍ കൊവിഡ് ബാധിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്വമേധയാ വനിതാ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read Also : എട്ട് വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമം; ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
അതേസമയം പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ മലബാര്‍ മെഡിക്കല്‍ കോളജ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. പര്‍ച്ചേസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരന്‍ അശ്വനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രിയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. ഡോക്ടറെ കാണിക്കാനെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. നേരത്തേയും സെക്യൂരിറ്റി ജീവനക്കാരനെതിരെ യുവതി ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. രജിസ്റ്ററില്‍ നിന്ന് പേര് വിവരങ്ങളും നമ്പറും ശേഖരിച്ച് ശല്യപ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ നടപടി സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല.
Story Highlights – covid patient, medical college, sexual abuse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here