നടിയെ ആക്രമിച്ച കേസ്; വിചാരണാ കോടതി മാറ്റണമെന്ന ഹര്‍ജിയില്‍ വാദം തുടരും

Case of assault on actress; Arguments will continue on the petition

നടിയെ ആക്രമിച്ച കേസില്‍ വിചാരണാ കോടതി മാറ്റണമെന്ന നടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടിയിരുന്നു. പ്രോസിക്യൂട്ടര്‍ ക്വാറന്റീനില്‍ ആയതാണ് വിചാരണ മാറ്റാന്‍ കാരണം. അതേസമയം വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടി കോടതി മാറ്റ ഹര്‍ജി നല്‍കിയത്.

തന്നെ ദിലീപിന്റെ അഭിഭാഷകന്‍ അധിക്ഷേപിച്ച് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ കോടതി ഇടപെട്ടില്ല, പല പ്രധാന വസ്തുതകളും കോടതി രേഖപ്പെടുത്തിയിരുന്നില്ല, നിരവധി അഭിഭാഷകരുടെ മുന്നിലാണ് തന്നെ വിസ്തരിച്ചത് തുടങ്ങിയ ആരോപണങ്ങളാണ് വിചാരണാ കോടതിക്കെതിരെ നടി ഉന്നയിച്ചത്. സര്‍ക്കാരും വിചാരണാ കോടതിക്കെതിരെ ഗുരുതര ആക്ഷേപങ്ങളടങ്ങിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

Story Highlights Case of assault on actress; Arguments will continue on the petition

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top