കോൺഗ്രസിനെ ബദലായി കണക്കാക്കാൻ സാധിക്കില്ല : കപിൽ സിബൽ

congress Not Effective Alternative Anymore says kapil sibal

ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസ് കാഴ്ചവെച്ച മോശം പ്രകടനത്തിന് പിന്നാലെ പാർട്ടിയെ കുറ്റപ്പെടുത്തി മുതിർന്ന നേതാവ് കപിൽ സിബൽ. കോൺഗ്രസിനെ ബദലായി കണക്കാക്കാൻ സാധിക്കില്ലെന്ന് കപിൽ സിബൽ പറഞ്ഞു.

ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പാർട്ടിയിലെ ഉൾപ്പോരിലേക്ക് വെളിച്ചം വിതറുന്ന വെളിപ്പെടുത്തലുകൾ കപിൽ സിബൽ നടത്തിയത്. ബിഹാറിൽ കോൺഗ്രസല്ല, മറിച്ച് ആർജെഡിയായിരുന്നു പ്രതിപക്ഷ സ്ഥാനത്തെന്നും ഗുജറാത്തിൽ ഒരു സീറ്റ് പോലും നേടാൻ സാധിച്ചില്ലെന്നും കപിൽ സിബൽ പറഞ്ഞു. ഉത്തർ പ്രദേശിൽ രണ്ട് ശതമാനം വോട്ടിൽ താഴെയാണ് കോൺഗ്രസിന് ലഭിച്ചത്.

‘കോൺഗ്രസിന്റെ കുഴപ്പമെന്താണെന്ന് അറിയാം. അതിനുള്ള ഉത്തരവും അറിയാം. കോൺഗ്രസ് പാർട്ടിക്ക് തന്നെ ഉത്തരവും അറിയാം. എന്നാൽ അവരാരും ആ ഉത്തരങ്ങളെ അംഗീകരിക്കാൻ തയാറാകുന്നില്ല’- കപിൽ സിബൽ കൂട്ടിച്ചേർത്തു.

Story Highlights kapil sibal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top