വാതുവെപ്പുമായി ബന്ധപ്പെട്ട് ഐസിസി വിലക്കിയത് തിരിച്ചടിച്ചു; ഷാക്കിബ് അൽ ഹസന് ബിബിഎൽ കരാർ ഇല്ല

Australia Shakib Hasan BBL

വരുന്ന ബിഗ് ബാഷ് സീസണിൽ ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ കളിക്കില്ല. വാതുവെപ്പുമായി ബന്ധപ്പെട്ട് ഐസിസി വിലക്കിയതാണ് ലോക ഒന്നാം നമ്പർ ഓൾറൗണ്ടറിനു തിരിച്ചടിയായത്. വാതുവെപ്പിനെതിരെ ക്രിക്കറ്റ് ഓസ്ട്രേലിയ കടുത്ത നിലപാടാണ് എടുക്കുന്നതെന്നും അതുകൊണ്ട് തന്നെ താരത്തിന് കരാർ നൽകാനാവില്ലെന്നുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വിശദീകരിക്കുന്നത്.

2013-14 സീസണിൽ അഡലെയ്ഡ് സ്ട്രൈക്കേഴ്സിനായി ബിബിഎലിൽ അരങ്ങേറിയ ഷാക്കിബ് അടുത്ത സീസണിൽ മെൽബൺ റെനെഗേഡ്സിലെത്തി. ബിഗ് ബാഷ് ലീഗിൽ കളിക്കുന്ന ഒരേയൊരു ക്രിക്കറ്ററായിരുന്നു ഷാക്കിബ്. ഒക്ടോബർ 2019ന് കരീബിയൻ പ്രീമിയർ ലീഗിലാണ് ഷാക്കിബ് അവസാനമായി കളിച്ചത്.

Read Also : വിലക്ക് വ്യാഴാഴ്ച അവസാനിക്കും; ഷാക്കിബിനെ കാത്തിരിക്കുകയാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം

വാതുവെപ്പ് ഏജൻ്റുമാർ പലതവണ സമീപിച്ചിട്ടും അത് റിപ്പോർട്ട് ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഐസിസി അഴിമതി വിരുദ്ധ സമിതി ഷാക്കിബിനെ വിലക്കിയത്. രണ്ട് വർഷത്തെ വിലക്കായിരുന്നു ഉണ്ടായിരുന്നതെങ്കിലും അത് ഒരു വർഷമാക്കി ഐസിസി ചുരുക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 29നാണ് വിലക്ക് ആരംഭിച്ചത്.

Story Highlights Cricket Australia denies Shakib Al Hasan BBL contract

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top