വിസ്താരത്തിനിടെ പ്രതിഭാഗം ഇരയെ അപമാനിച്ചു, വനിതയായിട്ട് പോലും ജഡ്ജി ഇടപെട്ടില്ല : സർക്കാർ ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ വിചാരണാ കോടതിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ. വിസ്താരത്തിനിടെ പ്രതിഭാഗം ഇരയെ അപമാനിച്ചുവെന്നും വനിതയായിട്ട് പോലും ജഡ്ജി ഇടപെട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇരയുടെ ക്രോസ് വിസ്താരം നീണ്ടിട്ടും കോടതി ഇടപെട്ടില്ലെന്നും സർക്കാർ പറഞ്ഞു. വിചാരണാ കോടതി മാറ്റണമെന്ന ഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്.
വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടി കോടതി മാറ്റ ഹർജി നൽകിയത്. തന്നെ ദിലീപിന്റെ അഭിഭാഷകൻ അധിക്ഷേപിച്ച് ചോദ്യങ്ങൾ ചോദിച്ചപ്പോൾ കോടതി ഇടപെട്ടില്ല, പല പ്രധാന വസ്തുതകളും കോടതി രേഖപ്പെടുത്തിയിരുന്നില്ലെന്നും ഹർജിയിൽ ആരോപിച്ചു.
നിരവധി അഭിഭാഷകരുടെ മുന്നിലാണ് തന്നെ വിസ്തരിച്ചത് തുടങ്ങിയ ആരോപണങ്ങളാണ് വിചാരണാ കോടതിക്കെതിരെ നടി ഉന്നയിച്ചത്. സർക്കാരും വിചാരണാ കോടതിക്കെതിരെ ഗുരുതര ആക്ഷേപങ്ങളടങ്ങിയ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
Story Highlights – govt against trial court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here