തദ്ദേശ തെരഞ്ഞെടുപ്പ്; കാരാട്ട് ഫൈസലിന്റെ ഇടത് പിന്തുണ ഒഴിവാക്കിയേക്കും

തദ്ദേശ തെരഞ്ഞെടുപ്പില്‍ കാരാട്ട് ഫൈസലിന്റെ ഇടത് പിന്തുണ ഒഴിവാക്കിയേക്കും. സിപിഐഎം സംസ്ഥാന നേതൃത്വം ഇടപെട്ടതോടെയാണ് പിന്തുണ പിന്‍വലിക്കാന്‍ തീരുമാനമായത്. കാരാട്ട് ഫൈസല്‍ ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം എല്‍ഡിഎഫിന് സംസ്ഥാന തലത്തില്‍ ദോഷം ചെയ്യുമെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തി. നാളെ ചേരുന്ന സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും.

സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്തിരുന്നു. കാരാട്ട് ഫൈസലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് ഇടതു മുന്നണിക്ക് സംസ്ഥാന തലത്തില്‍ ദോഷമുണ്ടാക്കുമെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തി. ഇടത് എംഎല്‍എ പി.ടി. റഹീമാണ് കഴിഞ്ഞദിവസം എല്‍ഡിഎഫ് സ്വതന്ത്രനായി കൊടുവള്ളി നഗരസഭയില്‍ നിന്ന് കാരാട്ട് ഫൈസല്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.

Story Highlights Karat Faisal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top