കാസര്‍ഗോട്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പുഴയില്‍ കാണാതായി

drowned

കാസര്‍ഗോഡ് ചെമ്മനാട്ടില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി. കൊമ്പനുക്കത്തെ റസാഖിന്റെ മകന്‍ മിസ്ഹബിനെയാണ് ചന്ദ്രഗിരി പുഴയില്‍ കാണാതായത്.

ഫയര്‍ഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ ആരംഭിച്ചു. കൊമ്പനടുക്കം കടവില്‍ മൂന്ന് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. കുളിച്ചു കൊണ്ടിരിക്കെ മിസ്ഹബ് ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളാണ് നാട്ടുകാരെ വിവരം അറിയിച്ചത്.

Story Highlights Kasargod 10th class student goes missing in river

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top