Advertisement

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

November 16, 2020
Google News 1 minute Read
nitheesh kumar

ബിഹാറില്‍ ജെഡിയു നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. ബിജെപിയും ജെഡിയുവും പ്രധാന ഘടകകക്ഷികളായ എന്‍ഡിഎയാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. 14 മന്ത്രിമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നാലാം തവണയാണ് നിതീഷ് കുമാര്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയായി ചുമതല വഹിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും ചടങ്ങില്‍ സംബന്ധിച്ചു. ആദ്യമായാണ് അമിത് ഷാ നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നത്.

Read Also : ബിഹാറില്‍ മുഖ്യമന്ത്രിയാകാന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് നിതീഷ് കുമാര്‍

മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. രണ്ട് ഉപമുഖ്യമന്ത്രിമാരാണ് നിതീഷിനുള്ളത്. ബിജെപി നേതാക്കളായ തര്‍ക്കിഷോര്‍ പ്രസാദും രേണു ദേവിയും ഉപമുഖ്യമന്ത്രിമാര്‍ ആയി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദുസ്ഥാനി ആം മോര്‍ച്ച നേതാവ് സന്തോഷ് കുമാര്‍ സുമന്‍, മുകേഷ് സാഹ്നി, വിജയ് കുമാര്‍ ചൗധരി, വിജേന്ദ്ര പ്രസാദ് യാദവ്, അശോക് ചൗധരി, മേവ ലാല്‍ ചൗധരി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.

അതേസമയം തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ചു. കൊവിഡ് കാരണം വളരെ കുറച്ചു ആളുകള്‍ മാത്രമേ സത്യ പ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തുള്ളൂ.

Story Highlights nitheesh kumar, bihar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here