ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് യു.യു ലളിത് പിന്‍മാറി

വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് യു.യു ലളിത് പിന്‍മാറി. ജസ്റ്റിസ് എന്‍.വി രമണക്കെതിരെ ആരോപണമുന്നയിച്ചതിനാണ് ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ സുപ്രിംകോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ കോടതിയലക്ഷ്യനടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. അഭിഭാഷകനായിരിക്കെ ഒരു കക്ഷിക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്ന് യു.യു ലളിത് വ്യക്തമാക്കി. ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കുമെന്നും, ചീഫ് ജസ്റ്റിസ് ബെഞ്ച് പുനഃസംഘടിപ്പിക്കുമെന്നും യു.യു ലളിത് അറിയിച്ചു.
ജഗന്‍ മോഹന്‍ റെഡ്ഡി സുപ്രിംകോടതി സിറ്റിംഗ് ജഡ്ജിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നുമായിരുന്ന ഹര്‍ജിയിലെ പ്രധാന ആവശ്യം. എന്‍. ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാര്‍ട്ടി കക്ഷിയായി വരുന്ന കേസുകളില്‍ ജസ്റ്റിസ് എന്‍.വി രമണ, ആന്ധ്ര ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നുവെന്നായിരുന്നു ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ആരോപണം.
Story Highlights – petitions against Jagan Mohan Reddy; Justice UU Lalith stepped down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here