പവർപ്ലേ നാലോവർ മാത്രം; 12ആമന് മത്സരത്തിനിടെ ടീമിലെത്താം: പുതിയ നിയമങ്ങളുമായി ബിഗ് ബാഷ്

New BBL rules revealed

ഓസ്ട്രേലിയയിലെ പ്രൊഫഷണൽ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിൽ പുതിയ നിയമങ്ങൾ. പുതിയ മൂന്ന് നിയമങ്ങളാണ് ബിഗ് ബാഷ് ലീഗ് കൊണ്ടുവന്നിരിക്കുന്നത്. നിയമങ്ങൾ പിന്തുണയ്ക്കുന്നവർ ഉണ്ടെങ്കിലും ഇവ ബാറ്റ്സ്മാന്മാർക്ക് അനുകൂലമായ നിയമങ്ങൾ ആണെന്നും അതിനാൽ തന്നെ ഇവ ഒഴിവാക്കപ്പെടേണ്ടതാണെന്നും മറ്റു ചിലരും വാദിക്കുന്നു.

പവർ സർജ്, എക്സ് ഫാക്ടർ പ്ലയർ, ബാഷ് ബൂസ്റ്റ് എന്നീ നിയമങ്ങളാണ് വരുന്ന സീസൺ മുതൽ ബിഗ് ബാഷിൽ കാണാനാവുക. സാധാരണയായി ഇന്നിംഗ്സിൻ്റെ തുടക്കത്തിൽ ഉണ്ടാവുന്ന 6 ഓവർ പവർപ്ലേ 4 ഓവറാക്കി ചുരുക്കുകയും ബാക്കി വരുന്ന രണ്ട് ഓവർ ബാറ്റിംഗ് ടീമിന് ഇന്നിംഗ്സിൻ്റെ ഏതു സമയത്തും എടുക്കാൻ കഴിയുന്നതുമാണ് പവർ സർജ്. ഈ രണ്ട് ഓവറിൽ ഫീൽഡിംഗ് ടീമിന് രണ്ട് ഫീൽഡർമാരെ മാത്രമേ സർക്കിളിനു പുറത്ത് നിർത്താൻ കഴിയൂ.

Read Also : ‘റൈസിങ് പൂനെ സൂപ്പർ ജയന്റ് തിരികെ എത്തുന്നു?’; ഐപിഎൽ ടീം വർധിപ്പിക്കുമ്പോൾ സാധ്യത പഴയ ഫ്രാഞ്ചൈസിക്കെന്ന് റിപ്പോർട്ട്

ടീം ഷീറ്റിലുള്ള 12ആമനോ 13ആമനോ ഇന്നിംഗ്സിനിടെ ടീമിലെത്താവുന്ന നിയമമാണ് എക്സ് ഫാക്ടർ പ്ലയർ. ആദ്യ ഇന്നിംഗ്സിലെ 10 ഓവറിനു ശേഷമാണ് ഇങ്ങനെ താരത്തെ ഉൾപ്പെടുത്താൻ കഴിയുക. ഇനിയും ബാറ്റ് ചെയ്യാത്ത താരത്തിനു പകരമായോ ഒരു ഓവറിലധികം ബൗൾ ചെയ്യാത്ത താരത്തിനു പകരമായോ എക്സ് ഫാക്ടർ പ്ലയറിനെ ഉൾപ്പെടുത്താം.

ബാഷ് ബൂസ്റ്റ് എന്നാൽ രണ്ടാം ഇന്നിംഗ്സിൻ്റെ 10ആം ഓവറിൽ നൽകുന്ന ബോണസ് പോയിൻ്റ് ആണ്. ഏത് ടീം ആണോ 10 ഓവറിൽ എതിർ ടീമിനെക്കാൾ മികച്ച സ്കോറിൽ നിൽക്കുന്നത്, ആ ടീമിന് ഒരു ബോണസ് പോയിൻ്റ് ലഭിക്കും.

Story Highlights Power Surges, Bash Boosts: New BBL rules revealed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top