Advertisement

‘റൈസിങ് പൂനെ സൂപ്പർ ജയന്റ് തിരികെ എത്തുന്നു?’; ഐപിഎൽ ടീം വർധിപ്പിക്കുമ്പോൾ സാധ്യത പഴയ ഫ്രാഞ്ചൈസിക്കെന്ന് റിപ്പോർട്ട്

November 15, 2020
Google News 3 minutes Read
RPSG team BCCI IPL

രണ്ട് സീസണുകളിൽ ഐപിഎൽ കളിച്ച റൈസിങ് പൂനെ സൂപ്പർ ജയൻ്റ് ഫ്രാഞ്ചൈസി തിരികെ എത്തുന്നു എന്ന് റിപ്പോർട്ട്. അടുത്ത സീസണിൽ 10 ടീമുകളായി ഐപിഎൽ വികസിപ്പിക്കുമ്പോൾ സാധ്യത പഴയ ഫ്രാഞ്ചൈസിക്കാണെന്നാണ് സൂചന. ആർപിഎസിനൊപ്പം അദാനി ഗ്രൂപ്പിനും സാധ്യത കല്പിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഇക്കാര്യത്തെപ്പറ്റി കൃത്യമായ വിവരം ലഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Read Also : ഐപിഎൽ വേദിയൊരുക്കൽ; എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന് ബിസിസിഐ നൽകിയത് 100 കോടി രൂപയെന്ന് റിപ്പോർട്ട്

അടുത്ത സീസണിൽ 9 ടീമുകളാണ് ഉണ്ടാവുകയെന്നും അതല്ല, 10 ടീമുകളാണ് ഉണ്ടാവുകയെന്നും രണ്ട് തരത്തിലാണ് റിപ്പോർട്ടുകൾ. അഹ്മദാബാദ് ആസ്ഥാനമാക്കി ഒരു ഗ്രൂപ്പും യുപിയിലെ ലക്നൗ അല്ലെങ്കിൽ കാൺപൂർ ആസ്ഥാനമാക്കി മറ്റൊരു ടീമും ഉണ്ടാവുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൂനെയ്ക്കും സാധ്യതയുണ്ടെന്നാണ് മറ്റ് ചില റിപ്പോർട്ടുകളിലെ സൂചന. പൂനെയ്ക്ക് സാധ്യതയുണ്ടെങ്കിൽ സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പ് തങ്ങളുടെ ഫ്രാഞ്ചൈസിയെ പൊടിതട്ടി എടുക്കുമെന്നാണ് വിവരം. അതേസമയം, മോഹൻലാൽ ഫൈനൽ കാണാൻ ദുബായിലെത്തിയത് കേരളത്തിൽ നിന്നുള്ള പുതിയ ടീമിനായുള്ള ചർച്ചകൾക്കാണെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. ബൈജുസും മോഹൻലാലും ചേർന്ന് പുതിയ ഫ്രാഞ്ചൈസി ഒരുക്കുമെന്നാണ് അഭ്യൂഹം.

Read Also : ടീമിലെ വിദേശതാരങ്ങളുടെ എണ്ണത്തിൽ വർധന; ഐപിഎലിൽ ഇങ്ങനെയും മാറ്റമുണ്ടാവുമെന്ന് റിപ്പോർട്ട്

വാതുവെപ്പ് വിവാദത്തെ തുടർന്ന് രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ ടീമുകളെ വിലക്കിയതിനെ പശ്ചാത്തലത്തിലാണ് 2016-17 സീസണുകളിൽ ആർപിഎസും ഗുജറാത്ത് ലയൺസും ഐപിഎൽ കളിക്കുന്നത്. 2016 സീസണിൽ എംഎസ് ധോണിയുടെ നായകത്വത്തിൽ ഇറങ്ങിയ ആർപിഎസ് പോയിൻ്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അടുത്ത സീസണിൽ സ്റ്റീവ് സ്മിത്ത് നയിച്ച ആർപിഎസ് ഫൈനലിൽ എത്തിയിരുന്നു. ഫൈനലിൽ പൂനെ മുംബൈ ഇന്ത്യൻസിനോട് ഒരു റൺസിനു പരാജയപ്പെടുകയായിരുന്നു.

Story Highlights Adani and RPSG Group in fray to buy new team as BCCI eye expanding IPL

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here