ഐപിഎൽ വേദിയൊരുക്കൽ; എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന് ബിസിസിഐ നൽകിയത് 100 കോടി രൂപയെന്ന് റിപ്പോർട്ട്

BCCI Emirates Cricket IPL

ഇക്കൊല്ലത്തെ ഐപിഎലിന് ആതിഥേയത്വം വഹിച്ച എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന് ബിസിസിഐ നൽകിയത് 100 കോടി രൂപയെന്ന് റിപ്പോർട്ട്. പണം ലഭിച്ചതിനു പുറമെ യുഎഇയിലെ 14 ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഏകദേശം മൂന്ന് മാസത്തോളം ബുക്ക്ഡായിരുന്നു. അതുകൊണ്ട് തന്നെ വ്യാണിജ്യപരമായും യുഎഇ ഏറെ നേട്ടമുണ്ടാക്കി. ഷാർജ, അബുദാബി, ദുബായ് എന്നീ മൂന്ന് വേദികളിലായാണ് ഇത്തവണ ഐപിഎൽ നടന്നത്.

Read Also : അടുത്ത സീസണിൽ ഡൽഹി ക്യാപിറ്റൽസ് ചാമ്പ്യന്മാരാവും: റിക്കി പോണ്ടിംഗ്

ഐപിഎൽ ചാമ്പ്യന്മാരായത് മുംബൈ ഇന്ത്യൻസ് ആയിരുന്നു. 5 വിക്കറ്റിനാണ് മുംബൈ കന്നി ഫൈനലിനെത്തിയ ഡൽഹിയെ കീഴ്പ്പെടുത്തിയത്. 157 വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 18.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 68 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് മുംബൈയുടെ ജയത്തിൻ്റെ സൂത്രധാരൻ. ഇഷാൻ കിഷൻ (33), ക്വിൻ്റൺ ഡികോക്ക് (20) എന്നിവരും മുംബൈ സ്കോറിലേക്ക് സംഭാവന നൽകി. ഡൽഹിക്ക് വേണ്ടി ആൻറിച് നോർക്കിയ 2 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ തുടർച്ചയായ രണ്ടാമത്തെയും ആകെ അഞ്ചാമത്തെയും കിരീടമാണ് മുംബൈ നേടിയത്.

അതേസമയം, അടുത്ത സീസണിൽ ടീമുകളുടെ എണ്ണം വർധിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ 8 ടീമുകളുള്ള ഐപിഎലിൽ ഒരു ടീമിനെയും കൂടി ഉൾപ്പെടുത്തി ആകെ 9 ടീമുകളാവും അടുത്ത സീസണിൽ മത്സരിക്കുകയെന്നാണ് റിപ്പോർട്ട്. ഒരു ടീം കൂടി വരുന്ന സാഹചര്യത്തിൽ അടുത്ത വർഷം മെഗാ ലേലം ഉണ്ടാവുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെഗാ ലേലത്തിനു തയ്യാറെടുക്കാൻ ബിസിസിഐ ഫ്രാഞ്ചൈസികൾക്ക് നിർദ്ദേശം നൽകിയെന്നാണ് സൂചന.

Story Highlights BCCI paid Emirates Cricket Board INR 100 crore for hosting IPL

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top