Advertisement

നിരക്കുകൾ കുറയ്ക്കുന്നത് റിസർവ് ബാങ്ക് അവസാനിപ്പിക്കുന്നു

November 16, 2020
Google News 2 minutes Read

നിരക്കുകൾ കുറയ്ക്കുന്നത് റിസർവ് ബാങ്ക് അവസാനിപ്പിക്കുന്നു. അടുത്ത പാദം മുതൽ റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ മുന്നോട്ട് പോകാനാണ് ആർ.ബി.ഐ തീരുമാനം. രാജ്യത്ത് സമ്പത്ത് വ്യവസ്ഥ വേഗത്തിൽ മെച്ചപ്പെടുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒക്ടോബറിൽ പണപ്പെരുപ്പം ആറര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 7.61 ശതമാനത്തിൽ എത്തിയ സാഹചര്യം നിലനിൽക്കുമ്പോഴാണ് റിസർവ് ബാങ്കിന്റെ തീരുമാനം.

കോറോണ ഭീതി ഒഴിയാത്ത രാജ്യത്ത് വീണ്ടും പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് ആർബിഐ. ഇന്ത്യൻ സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ കരകയറുന്നുവെന്ന വിലയിരുത്തലിനെ മുൻനിർത്തിയാണ് റിസർവ് ബാങ്കിന്റെ നടപടി. ഉപഭോക്തൃ വിലക്കയറ്റം മുമ്പുണ്ടായിരുന്ന സ്ഥിതിയിലെത്തിയതായി റിസർവ് ബാങ്ക് കരുതുന്നു. നാലാം പാദത്തിൽ നാണയപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിലാകും എന്നാണ് പ്രതീക്ഷ.

നിരക്കുകൾ മാറ്റംവരുത്താതെ മുന്നോട്ട് പോകാനാണ് ആർ.ബി.ഐയുടെ തിരുമാനം. ഡിസംബറിലെ സാമ്പത്തിക അവലോകന യോഗത്തിൽ ആർബിഐ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. അടിസ്ഥാന സാമ്പത്തിക പ്രതിഫലങ്ങൾ പരിഗണിക്കണം എന്ന നിർദേശം മാറ്റിവച്ചാണ് ആർ.ബി.ഐയുടെ തീരുമാനം. ഉപഭോക്തൃ വിലക്കയറ്റം ഒക്ടോബറിൽ വൈറസ് ബാധ രൂക്ഷമാകുന്നതിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലെത്തി കഴിഞ്ഞു എന്നാണ് വിശദീകരണം.

അതേസമയം രാജ്യത്ത് ഇന്ധനം ഒഴികെയുള്ളവയ്ക്കെല്ലാം വില ഉയരുകയാണ്. നാലാം പാദവർഷത്തിൽ വിലക്കയറ്റം മൂർധന്യത്തിൽ എത്തിയേക്കാം. 2020 സെപ്റ്റംബറിൽ 7.27 ശതമാനമായിരുന്നു പണപ്പെരുപ്പം. ഇതാണ് ഒക്ടോബറിൽ പണപ്പെരുപ്പം ആറര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 7.61 ശതമാനത്തിലേക്ക് വളർന്നത്. കേന്ദ്രബാങ്കിന്റെ നീക്കം ഈ ഘട്ടത്തിൽ ഗുണകരമല്ലെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സവിശേഷ അധികാരം കേന്ദ്രം ഉപയോഗിക്കണമെന്നും നിർദേശം ഉയർന്നിട്ടുണ്ട്.

Story Highlights Reserve bank of India, Repo, Reverse Repo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here