സിനിമയിൽ സംവിധാന സഹായി ആവാം; റോഷൻ ആൻഡ്രൂസ് വിളിക്കുന്നു

rosshan andrews assistant directors

പ്രശസ്ത സംവിധായനകായ റോഷൻ ആൻഡ്രൂസ് സംവിധാന സഹായികളെ തേടുന്നു. പുതുമുഖങ്ങളായ രണ്ട് പേർക്കാണ് അവസരം. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം സിനിമാ പ്രേമികളെ തേടുന്നത്. സിനിമ സ്വപ്നമായി കാണുന്ന ഒരുപാട് പേരുണ്ടെന്നും അവരിൽ ചിലർക്കെങ്കിലും അവസരം നൽകണമെന്ന് താൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

റോഷൻ ആൻഡ്രൂസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

സംവിധാന സഹായി ആവാൻ ആഗ്രഹമുള്ളവർ തങ്ങൾ ചെയ്ത വർക്കിൻ്റെ ലിങ്കും ബയോഡേറ്റയും സഹിതം റോഷൻ ആൻഡ്രൂസിൻ്റെ അസോസിയേറ്റ് ഡയറക്ടർക്ക് മെയിൽ ചെയ്യണം. ലിങ്കിനു പകരം വർക്ക് അറ്റാച്ച് ചെയ്താലും മതിയാവും. തെരഞ്ഞെടുക്കുന്നവരുമായി സൂം കോളിലൂടെ സംവദിച്ച് അവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് പേർക്ക് അവസരം നൽകും.

Read Also : ജയന്‍ ഇന്നും മലയാളിയുടെ സാഹസികതയുടെ പര്യായം; ഓര്‍മകള്‍ക്ക് 40 വയസ്

സൂപ്പർ ഹിറ്റായ ഉദയനാണു താരം എന്ന മോഹൻലാൽ ചിത്രത്തിലൂടെ 2005 ലാണ് റോഷൻ ആൻഡ്രൂസ് സിനിമാ സംവിധാന രംഗത്ത് എത്തുന്നത്. നോട്ട്ബുക്ക്, ഇവിടം സ്വർഗമാണ്, മുംബൈ പൊലീസ്, ഹൗ ഓൾഡ് ആർ യൂ തുടങ്ങി ശ്രദ്ധേയമായ സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. നയൻതാര കേന്ദ്ര കഥാപാത്രമായ പ്രതി പൂവൻ കോഴിയാണ് അവസാനം സംവിധാനം ചെയ്ത സിനിമ.

Story Highlights rosshan andrews hiring assistant directors

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top