ഡ്യൂട്ടിക്കിടെ ‘ഷോലെ’യിലെ മാസ് ഡയലോഗ്; പൊലീസുകാരന് നോട്ടീസ്: വിഡിയോ

cop notice Sholay dialogue

കൃത്യനിർവഹണത്തിനിടെ സിനിമാ ഡയലോഗ് പറഞ്ഞ പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്. 1975ൽ റിലീസായ ഇതിഹാസ ചിത്രം ഷോലെയിലെ മാസ് ഡയലോഗ് പറഞ്ഞ പൊലീസുകാരൻ കെഎൽ ദാംഗിയാണ് കുഴപ്പത്തിൽ ചാടിയത്. പൊലീസ് ജീപ്പിൽ ഘടിപ്പിച്ച മെഗാഫോണിലൂടെയായിരുന്നു ദാംഗി ഡയലോഗ് പറഞ്ഞത്. ദാംഗി സിനിമാ ഡയലോഗ് പറയുന്നതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

മധ്യപ്രദേശിലെ ഝാബുവ ജില്ലയിൽ പെട്രോളിങ് നടത്തുന്നതിനിടെയായിരുന്നു ദാംഗിയുടെ മാസ് ഡയലോഗ്. ‘എന്റെ കുഞ്ഞ് ഉറങ്ങിക്കോ അല്ലെങ്കിൽ ഗബ്ബാർ വരും’ എന്നായിരുന്നു സിനിമാ ദയലോഗ്. ഇതിൽ ചെറിയ മാറ്റം വരുത്തിയാണ് ദാംഗി അനൗൺസ്‌മെന്റ് നടത്തിയത്. ‘കല്യാൺപുരയിലെ 50 കിലോമീറ്റർ ആപ്പുറത്ത് നിന്നാണ് ഒരു കുട്ടി കരയുന്നതെങ്കിലും അവരുടെ അമ്മമാർ അവരോട് പറയുന്നു, ഉറങ്ങുക അല്ലെങ്കിൽ ദാംഗി വരും’ എന്നാണ് ഇദ്ദേഹം അനൗൺസ് ചെയ്തത്. പതിനഞ്ച് സെക്കന്റ് ദൈർഘ്യമുള്ള ഈ വിഡിയോ പിന്നീട് വ്യാപകമായി പ്രചരിച്ചു. ഇതിനു പിന്നാലെയാണ് ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.

Read Also : 15 വർഷങ്ങൾക്കു മുൻപ് കാണാതായ പൊലീസുകാരനെ രണ്ട് സഹപ്രവർത്തകർ അവിചാരിതമായി കണ്ടെത്തി

സംഭവത്തിൽ പ്രാഥമിക അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിന് ശേഷം ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഝാബുവ അഡീഷണൽ പൊലീസ് സൂപ്രണ്ട് ആനന്ദ് സിംഗ് പറഞ്ഞു.

അമിതാഭ് ബച്ചൻ നായകനായി രമേഷ് സിപ്പി സംവിധാനം ചെയ്ത ചിത്രമാണ് ഷോലെ. ബച്ചനെ സൂപ്പർ സ്റ്റാർ ആക്കിയ സിനിമയായിരുന്നു ഷോലെ. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ നിർണായക സ്ഥാനമാണ് ഷോലെയ്ക്ക് ഉള്ളത്. മേല്പറഞ്ഞ ഡയലോഗ് ഇതിഹാസ നടൻ അംജദ് ഖാനാണ് സിനിമയിൽ പറഞ്ഞത്.

Story Highlights Show-cause notice issued to cop seen reiterating Sholay dialogue in viral video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top