ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തീവ്രവാദമാണെന്ന് ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി

ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തീവ്രവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്ത് കൊവിഡ് മഹാമാരി നിലനിൽക്കുന്ന സാഹചര്യത്തിൽ മരുന്ന് ഉത്പാദനത്തിന് ഇന്ത്യയ്ക്ക് വലിയ സംഭാവന നൽകാൻ കഴിഞ്ഞുവെന്നും ബ്രിക്‌സ് രാജ്യങ്ങളുടെ നേതാക്കൾ പങ്കെടുക്കുന്ന വെർച്വൽ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. റഷ്യയാണ് 12-ാം ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്.

ലോകം നേരിടുന്ന ഭീകരവാദത്തെ ബ്രിക്‌സ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്നും മരുന്ന് ഉത്പാദന മേഖലയിൽ ഇന്ത്യയ്ക്ക് 150ൽ അധികം രാജ്യങ്ങൾക്ക് മരുന്നുകൾ നൽകാൻ കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, കൊവിഡിനെതിരെയുള്ള വാക്‌സിൻ വിതരണത്തിലും ഇന്ത്യയ്ക്ക് കാര്യമായി സംഭാവന നൽകാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ആത്മ നിർഭൻ ഭാരതിനെ കുറിച്ചും പ്രാധാനമന്ത്രി വിവരിച്ചു.

ആഗോള സംഘടനയായ ഐ.എം.എഫ്, ഡബ്ല്യൂ.എച്ച്.ഒ, ഡബ്ല്യൂ.ടി.ഒ എന്നിവയിൽ നവീകരണം ആവശ്യമാണ്. ബ്രിക്‌സ് 15 വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ ബ്രിക്‌സ് എടുത്ത വിവിധ തീരുമാനങ്ങളെ വിലയിരുത്തിക്കൊണ്ട് ഒരു റിപ്പോർട്ട് തയാറാക്കേണ്ടതുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു.

Story Highlights At the BRICS summit, the Prime Minister said that the biggest crisis facing the world is terrorism

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top