ശിവശങ്കര്‍ കോടതിയില്‍ നല്‍കിയ കുറിപ്പിന് മറുപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ED responds to note filed by Sivashankar in court

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കോടതിയില്‍ നല്‍കി കുറിപ്പിന് മറുപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വാട്‌സ് ആപ്പ് ചാറ്റുകളില്‍ നിന്ന് സ്വര്‍ണ കള്ളക്കടത്തിലും ലൈഫ് മിഷന്‍ പദ്ധതിയിലും സ്വപ്നയ്ക്കും ശിവശങ്കറിനുമുള്ള പങ്ക് വ്യക്തമാണെന്ന് ഇ.ഡി വ്യക്തമാക്കി.
ഇ.ഡിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചാണ് എം ശിവശങ്കര്‍ ജാമ്യപേക്ഷ നല്‍കിയത്. ഇ.ഡി ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദം ചെലുത്തിയെന്നും അത് താന് നിരസിച്ചതാണ് തന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നുമായിരുന്നു എം ശിവശങ്കറിന്റെ വാദം.

ശിവശങ്കര്‍ കോഴ സ്വീകരിച്ചതിനും തെളിവുണ്ട്. ശിവശങ്കര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറിപ്പില്‍ ആ ചാറ്റുകള്‍ സൗകര്യപ്രദമായി ഉള്‍പ്പെടുത്തിയിട്ടില്ല. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണത്തിനിടയില്‍, എം. ശിവശങ്കറിന്റെ പങ്ക് വ്യക്തമായിട്ടുണ്ട്. കെ ഫോണ്‍, സ്മാര്‍ട്ട്‌സിറ്റി കൊച്ചി തുടങ്ങിയ കരാറുകളിലും ശിവശങ്കറിന് കോഴ ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും ഇ.ഡി വ്യക്തമാക്കി. ശിവശങ്കര്‍ ഈ പദ്ധതികളെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ സ്വപ്‌നയുമായി പങ്കുവച്ചു. ശിവശങ്കറുമായി അടുത്ത ബന്ധമുള്ള വ്യക്തികളുടെ പങ്കും അന്വേഷണത്തില്‍ വരുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

Story Highlights ED responds to note filed by Sivashankar in court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top