ഒരുമിച്ച് ജീവിക്കാൻ കാമുകന്റെ വീട്ടിലേക്ക് പോയി; അസമിൽ യുവതിയെ കാമുകനും അച്ഛനും ചേർന്ന് ബലാത്സംഗം ചെയ്തു; കേസ്

കാമുകനും അച്ഛനും ചേർന്ന് 19കാരിയെ ബലാത്സംഗം ചെയ്തു എന്ന് പരാതി. ഒരുമിച്ച് ജീവിക്കാനായി യുവാവിനൊപ്പം കാമുകൻ്റെ വീട്ടിലേക്ക് പോയ തന്നെ കാമുകനും പിതാവും ബലാത്സംഗം ചെയ്തു എന്നാണ് യുവതിയുടെ പരാതി. അസമിലെ കച്ചാർ ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
19കാരിയായ യുവതി ആറു മാസമായി കാമുകൻ പ്രിതം നാഥുമായി പ്രണയത്തിലായിരുന്നു. പല തവണ പെൺകുട്ടിയുടെ പിതാവ് പ്രിതമിൻ്റെ പിതാവ് പഞ്ചു നാഥിനോട് ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു എങ്കിലും അയാൾ അതിനു വഴങ്ങിയില്ല. ഇക്കഴിഞ്ഞ ഒക്ടോബർ 8ന് പ്രിതം നാഥ് പെൺകുട്ടിയെ തൻ്റെ വീട്ടിലേക്ക് കൊണ്ടുപോയി. നവംബറിൽ കല്യാണം കഴിക്കാമെന്നായിരുന്നു ഇരുവരുടെയും തീരുമാനം. കല്യാണം കഴിയുന്നത് വരെ വ്യത്യസ്ത മുറികളിൽ കഴിയാനും ഇരുവരും ധാരണയായി. എന്നാൽ, ഇങ്ങനെ കഴിയുന്നതിനിടെ പ്രിതം നാഥും അച്ഛനും തന്നെ ബലാത്സംഗം ചെയ്തു എന്നതാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്.
നവംബർ ആറിന് തൻ്റെ വീട്ടിൽ തിരികെ എത്തിയ യുവതി താൻ അനുഭവിക്കേണ്ടി വന്ന കാര്യങ്ങൾ വീട്ടുകാരോട് വിശദീകരിച്ചു. തുടർന്ന് വീട്ടുകാരോടൊപ്പം ചേർന്ന് പെൺകുട്ടി പരാതി നൽകുകയായിരുന്നു. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ല എന്ന് പെൺകുട്ടിയുടെ വീട്ടുകാർ ആരോപിച്ചു. അതേസമയം, പെൺകുട്ടി വ്യാജ പരാതിയാണ് നൽകിയതെന്ന് പഞ്ചു നാഥും പ്രിതം നാഥും പറയുന്നു.
Story Highlights – Girl raped by boyfriend & his father in Cachar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here