Advertisement

ഓണ്‍ലൈനായി വായ്പ നല്‍കിയിരുന്ന നാല് ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

November 17, 2020
Google News 2 minutes Read

ഓണ്‍ലൈനായി വായ്പ നല്‍കിയിരുന്ന നാല് ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍. ഉപയോക്താക്കള്‍ക്കായി ഹൃസ്വകാല വായ്പകള്‍ നല്‍കിയിരുന്ന ആപ്ലിക്കേഷനുകളാണ് നീക്കം ചെയ്തത്. ഉയര്‍ന്ന പലിശയായിരുന്നു ഇവര്‍ ഈടാക്കിയിരുന്നത്. പ്ലേ സ്റ്റോറിലെ ആപ്ലിക്കേഷനുകള്‍ വഴിയുള്ള പേഴ്‌സണല്‍ ലോണ്‍ നയങ്ങളില്‍ വരുത്തിയ മാറ്റത്തിന്റെ ഭാഗമായാണ് ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തത്.

ഉപയോക്താക്കളെ പരിരക്ഷിക്കുന്നതിനും അവരെ സുരക്ഷിതരാക്കുന്നതിനുമായി ഗൂഗിള്‍ പ്ലേ ഡെവലപ്പര്‍ നയങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും വ്യക്തിഗത വായ്പാ നിബന്ധനകളില്‍ ഉപയോക്താക്കള്‍ക്ക് സംരക്ഷണം ഒരുക്കുന്നതിനായി സേവന നയങ്ങള്‍ വിപുലീകരിച്ചതായും ഗൂഗിള്‍ വക്താവ് അറിയിച്ചു. നയങ്ങളുടെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്നും ഗൂഗിള്‍ വക്താവ് അറിയിച്ചു.

Read Also : സോഷ്യല്‍മീഡിയയില്‍ മോശം കമന്റിട്ടാല്‍, അശ്ലീലം സന്ദേശങ്ങള്‍ അയച്ചാല്‍ നിങ്ങളെ പിടികൂടുന്നതെങ്ങനെ ?

നിലവില്‍ പ്ലേ സ്റ്റോറില്‍ നിന്ന് പുറത്താക്കിയ ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യയില്‍ നിയമപരമായി ഒരു കമ്പനിയുമില്ലയിരുന്നു. പ്ലേ സ്റ്റോറില്‍ നിന്ന് പുറത്താക്കിയ ആപ്ലിക്കേഷനുകള്‍ ഇവയാണ്.

ഓക്കെ ക്യാഷ്

3000 രൂപമുതല്‍ ഒരുലക്ഷം വരെ പേഴ്‌സണല്‍ ലോണ്‍ നല്‍കുന്ന ആപ്ലിക്കേഷനായിരുന്നു ഓക്കെ ക്യാഷ്. 91 ദിവസം മുതല്‍ 365 ദിവസം വരെയായിരുന്നു പണം തിരിച്ചടയ്ക്കുന്നതിനായി നല്‍കിയിരുന്ന കാലാവധി. കസ്റ്റമേഴ്‌സിന്റെ ക്രെഡിറ്റ് പ്രൊഫൈല്‍ നോക്കിയശേഷമായിരിക്കും പലിശ നിരക്ക് തീരുമാനിക്കുകയെന്നതായിരുന്നു ഇവര്‍ അവകാശപ്പെട്ടിരുന്നത്.

ഗോ ക്യാഷ്

3000 രൂപമുതല്‍ ഒരു ലക്ഷം രൂപവരെ പേഴ്‌സണല്‍ ലോണായി നല്‍കിയിരുന്ന ആപ്ലിക്കേഷനാണ് ഗോ ക്യാഷ്. 91 ദിവസം മുതല്‍ 365 ദിവസം വരെയായിരുന്നു പണം തിരികെ നല്‍കുന്നതിനായി അനുവദിക്കുന്ന സമയപരിധി.

Read Also : പബ്ജിക്ക് പിന്നാലെ തിരിച്ചുവരവിനൊരുങ്ങി ടിക്ക്‌ടോക്കും

ഫ്‌ളിപ് ക്യാഷ്

ഇന്ത്യക്കാര്‍ക്കായി പേഴ്‌സണല്‍ ലോണ്‍ നല്‍കുന്നു എന്നുമാത്രമാണ് ഈ ആപ്ലിക്കേഷന്റെ ഡിസ്‌ക്രിപ്ഷനില്‍ നല്‍കിയിരുന്നത്. മറ്റ് വിവരങ്ങളൊന്നും നല്‍കിയിരുന്നില്ല.

സ്‌നാപ് ഇറ്റ് ലോണ്‍

പേഴ്‌സണല്‍ ലോണ്‍ ലഭിക്കാന്‍ പുതിയ വഴികള്‍ എന്ന് മാത്രമായിരുന്നു ഈ ആപ്ലിക്കേഷന്റെ ഡിസ്‌ക്രിപ്ഷനില്‍ നല്‍കിയിരുന്നത്. കമ്പനിയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും നല്‍കിയിരുന്നില്ല.

Story Highlights GOOGLE REMOVES 4 ANDROID APPS OFFERING LOANS IN INDIA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here