വടിവാളുമായി ലൈവിലെത്തി ഷാക്കിബ് അൽ ഹസനെതിരെ വധഭീഷണി; യുവാവ് അറസ്റ്റിൽ

Man Arrested Murder Shakib

ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന് നേരെ വധഭീഷണി ഉയർത്തിയ യുവാവ് അറസ്റ്റിൽ. സിൽഹെറ്റിൽ താമസിക്കുന്ന മൊഹ്സിൻ താലൂക്ദർ എന്നയാളാണ് അറസ്റ്റിലായത്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഇയാൾ ഷാക്കിബിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. സംഭവം വിവാദമായതിനു പിന്നാലെ മാപ്പ് പറഞ്ഞു എങ്കിലും പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read Also : വാതുവെപ്പുമായി ബന്ധപ്പെട്ട് ഐസിസി വിലക്കിയത് തിരിച്ചടിച്ചു; ഷാക്കിബ് അൽ ഹസന് ബിബിഎൽ കരാർ ഇല്ല

ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ഇയാൾ ഫേസ്ബുക്ക് ലൈവിലെത്തിയത്. വടിവാൾ പിടിച്ച് ആക്രോശിച്ചു കൊണ്ടായിരുന്നു ഇയാളുടെ ഭീഷണി. ഷാക്കിബ് മുസ്ലിം സമുദായത്തെ അപമാനിച്ചു എന്ന് ഇയാൾ ആരോപിച്ചു. ഷാക്കിബിന്റെ സമീപനങ്ങൾ മുസ്ലീം സമുദായത്തെ ആകെ വേദനിപ്പിക്കുന്നതാണ്. കുറച്ച് കാലം മുൻപ് ഷാക്കിബ് ഹജ്ജ് കർമ്മം നിർവഹിച്ചത് തന്നെ സന്തോഷിപ്പിച്ചിരുന്നു. എന്നാൽ, പിന്നീട് ഇന്ത്യയിലേക്ക് പോയി ഷാക്കിബ് ഒരു കാളീപൂജ ഉദ്ഘാടനം ചെയ്തു. ഇത് മുസ്ലിങ്ങളെ വേദനിപ്പിച്ചു. ഷാക്കിബിനെ കൈയിൽ കിട്ടിയാൽ കത്തി കൊണ്ടു തുണ്ടം തുണ്ടമാക്കി വെട്ടും. കൊല്ലാൻ അവസരം കിട്ടിയാൽ സിൽഹെറ്റിൽ നിന്ന് നടന്നിട്ടാണെങ്കിൽ പോലും ധാക്കയിലെത്തി താൻ കൃത്യം നിർവഹിക്കുമെന്നും ഇയാൾ വിഡിയോയിൽ പറഞ്ഞിരുന്നു.

അതേ സമയം, യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് മൊഹ്സിൻ്റെ സഹോദരൻ മാസും താലുക്‌ദർ പറഞ്ഞു. അയാൾക്കു വേണ്ടി ഷാക്കിബിനോടും മറ്റുള്ളവരോടും തങ്ങൾ മാപ്പ് ചോദിക്കുന്നു എന്നും ഇയാൾ പറഞ്ഞു.

Story Highlights Man Arrested For Threatening To Murder Shakib Al Hasan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top