തെലുങ്ക് കവിയും സാമൂഹ്യപ്രവര്‍ത്തകനുമായ വരവരറാവുവിന്റെ ജാമ്യ ഹര്‍ജി ബോംബെ ഹൈക്കോടതിയില്‍

മുംബൈയിലെ തലോജ ജയിലില്‍ അവശനിലയില്‍ കഴിയുന്ന തെലുങ്ക് കവിയും സാമൂഹ്യപ്രവര്‍ത്തകനുമായ വരവരറാവുവിന് ജാമ്യം അനുവദിക്കണമെന്ന ഹര്‍ജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കവിയുടെ ആരോഗ്യനില പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കഴിഞ്ഞതവണ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഭീമ കൊറേഗാവ് കേസില്‍ 2018 ഓഗസ്റ്റിലാണ് വരവരറാവു അറസ്റ്റിലായത്. എണ്‍പതുകാരനായ വരവരറാവു കിടപ്പിലാണെന്നും, വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റിയില്ലെങ്കില്‍ മരണപ്പെട്ടേക്കാമെന്നും ഭാര്യ പെണ്ഡ്യാല ഹേമലത സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി.

Story Highlights Telugu poet Varavara rao’s bail plea in Bombay High Court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top