Advertisement

സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 28 കൊവിഡ് മരണങ്ങൾ

November 18, 2020
Google News 1 minute Read

സംസ്ഥാനത്ത് ഇന്ന് 28 മരണങ്ങളാണ് ഇന്ന് കൊവിഡ്19 മൂലം സ്ഥിരീകരിച്ചത്. തിരുവനന്തപുരം പത്താംകല്ല് സ്വദേശി നാദിർഷ (44), പോത്തൻകോട് സ്വദേശി അബ്ദുൾ റഹ്മാൻ (87), മടത്തറ സ്വദേശി ഹംസകുഞ്ഞ് (72), കൊല്ലം ഏജന്റ് മുക്ക് സ്വദേശിനി രമണി (62), ഇരവിപുരം സ്വദേശിനി ചന്ദ്രിക അമ്മ (69), ആലപ്പുഴ കലവൂർ സ്വദേശി വിനോദ് (48), കൈനകരി സ്വദേശിനി ത്രേസ്യാമ്മ ജോസഫ് (68), മാവേലിക്കര സ്വദേശിനി സാറാമ്മ ചെല്ലപ്പൻ (73), കോട്ടയം തിരുവല്ല സ്വദേശി തങ്കമണി (65), കോട്ടയം സ്വദേശിനി ജാനകി പരമേശ്വരൻ (93), മീനാച്ചിൽ സ്വദേശിനി ശാന്താമ്മ എൻ പിള്ള (68), മീനാച്ചിൽ സ്വദേശി മാധവൻ (77), എറണാകുളം ആലുവ സ്വദേശി പി.കെ. ജാസ്മിൻ (46), കുന്നത്തുനാട് സ്വദേശി കൊച്ചുകുഞ്ഞ് (54), പച്ചാളം സ്വദേശി ബാലകൃഷ്ണൻ (75), കാക്കനാട് സ്വദേശി ഗോപാലൻ നായർ (76), തൃശൂർ ചിട്ടിശേരി സ്വദേശിനി ഗീത (61), എടക്കഴിയൂർ സ്വദേശി മണി (70), കൊടുങ്ങല്ലൂർ സ്വദേശി ഗോപാലൻ കുട്ടി (87), കുന്നംകുളം സ്വദേശി വേണു (68), പൂത്തോൾ സ്വദേശി ജോസഫ് (90), കൊറ്റക്കാട് സ്വദേശിനി ഷീല (52), കരുവാനൂർ സ്വദേശി കണ്ണൻ (42), മലപ്പുറം വള്ളിക്കുന്ന് സ്വദേശി വിജയൻ (66), തോട്ടേക്കാട് സ്വദേശിനി കുഞ്ഞാണ്ടിയ (89), മങ്കട സ്വദേശി മമ്മുണ്ണി (69), കോഴിക്കോട് കക്കയം സ്വദേശി ജോസഫ് (65), കോഴിക്കോട് സ്വദേശി നൗഷാദ് അലി (52) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1943 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 5576 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 677 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 658, കോഴിക്കോട് 721, തൃശൂർ 680, കൊല്ലം 686, ആലപ്പുഴ 624, മലപ്പുറം 474, തിരുവനന്തപുരം 346, പാലക്കാട് 235, കോട്ടയം 372, ഇടുക്കി 209, പത്തനംതിട്ട 169, കണ്ണൂർ 153, വയനാട് 148, കാസർഗോഡ് 101 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Story Highlights covid death 28

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here