മുൻകൂർ ജാമ്യത്തിന് നീക്കം ആരംഭിച്ച് ഇബ്രാഹിംകുഞ്ഞ്; വിജിലൻസ് നടപടി ചോർന്നെന്ന് നിഗമനം

ibrahim kunju moves anticipatory bail

പാലാരിവട്ടം പാലം അഴിമതി കേസിൽ വിജിലൻസ് നീക്കത്തിന് വെല്ലുവിളിയായി മുൻകൂർ ജാമ്യം ലഭിക്കാനുള്ള നടപടികളിലേക്ക് കടന്ന് മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അഭിഭാഷകനുമായി സംസാരിച്ചതായാണ് റിപ്പോർട്ട്.

ഇന്ന് രാവിലെ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ വിജിലൻസ് സംഘം വീട്ടിൽ എത്തിയിരുന്നു. എന്നാൽ ഇന്നലെ രാത്രി തന്നെ ഇബ്രാഹിംകുഞ്ഞ് ലേക്ക്‌ഷോർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

വിജിലൻസ് നീക്കം ചോർന്നതിന് പിന്നാലെയാണ് അറസ്റ്റ് തടയാനുള്ള നീക്കവുമായി ഇബ്രാഹിം കുഞ്ഞ് ചികിത്സ തേടിയതെന്നാണ് ആരോപണം.

Story Highlights ibrahim kunju moves anticipatory bail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top