Advertisement

ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ സൗജന്യ മെസ് സൗകര്യം നിർത്തലാക്കി

November 18, 2020
Google News 1 minute Read
sabarimala police free mess stopped

ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ സൗജന്യ മെസ് സൗകര്യം നിർത്തലാക്കി. കൊവിഡിനെ തുടർന്ന് ദേവസ്വം സബ്‌സിഡി നിലച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ 2011 മുതൽ പൊലീസിന്റെ മെസിന് സർക്കാർ നേരിട്ടാണ് സബ്‌സിഡി നൽകിയിരുന്നത്.

ശബരിമല തീർത്ഥാടന കാലത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ഏറെ ആശ്വാസകരമായിരുന്ന സൗജന്യ മെസ് സൗകര്യമാണ് നിർത്തലാക്കിയത്. കൊവിഡ് പ്രതിസന്ധി കാരണം ഇത്തവണ ദേവസ്വം ബോർഡിൽ നിന്ന് മെസ് സബ്‌സിഡി ലഭിച്ചില്ലെന്നാണ് വിശദീകരണം. ഇത് ചൂണ്ടിക്കാട്ടി മെസ് ഓഫിസർ ഉത്തരവുമിറക്കിയിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി, മണിയാർ എന്നിവിടങ്ങളിലുണ്ടയിരുന്ന സൗജന്യ ഭക്ഷണശാല സംവിധാനമാണ് നിർത്തലാക്കിയത്. ഇതോടെ ഭക്ഷണത്തിനുള്ള തുക സേനാംഗങ്ങൾ തന്നെ നൽകേണ്ടി വരും.അതേസമയം 2011 മുതൽ 2019 വരെ സർക്കാർ നേരിട്ടാണ് പോലീസ് മെസിനുള്ള സബ്‌സിഡി നൽകി വന്നിരുന്നത്.

2011ൽ ആദ്യമായി ഇത് അനുവദിച്ചപ്പോൾ 85 ലക്ഷം രൂപയായിരുന്നു സബ്‌സിഡി. 2019 ൽ ഇത് ഒരു കോടിയിലധകമായി ഉയർത്തിയിരുന്നു.സർക്കാർ സബ്‌സിഡിയുണ്ടെന്നിരിക്കെ കൊവിഡിന്റെ പേരും പറഞ്ഞ് സൗജന്യ മെസ് സൗകര്യം നിർത്തലാക്കിയതിൽ സേനയ്ക്കുള്ളിൽ നിന്ന് തന്നെ വിമർശനങ്ങളുയരുന്നുണ്ട്.

Story Highlights sabarimala police free mess stopped

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here