നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി മാറ്റിവച്ചു

Supreme Court petition challenging the election of Narendra Modi

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് മുന്‍ ബിഎസ്എഫ് ജവാന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി വിധി പറയാന്‍ മാറ്റി. വാദം പറയാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം തള്ളി. പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഹര്‍ജിയാണെന്നും, പ്രധാനപ്പെട്ട കേസാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നിരീക്ഷിച്ചു. വാരണാസിയിലെ നാമനിര്‍ദേശ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്താണ് മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ കോടതിയെ സമീപിച്ചത്.

Story Highlights Supreme Court petition challenging the election of Narendra Modi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top