Advertisement

ഇന്ന് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ശതമാനം

November 18, 2020
Google News 1 minute Read
covid 19, coronavirus, india

സംസ്ഥാനത്തെ ഇന്ന് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ശതമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,369 സാമ്പിളുകളാണ് പരിശോധിച്ചത്. അതില്‍ 6419 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 56,21,634 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Read Also : സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5576 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍ 213, വയനാട് 158, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5576 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 677 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 658, കോഴിക്കോട് 721, തൃശൂര്‍ 680, കൊല്ലം 686, ആലപ്പുഴ 624, മലപ്പുറം 474, തിരുവനന്തപുരം 346, പാലക്കാട് 235, കോട്ടയം 372, ഇടുക്കി 209, പത്തനംതിട്ട 169, കണ്ണൂര്‍ 153, വയനാട് 148, കാസര്‍ഗോഡ് 101 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Story Highlights covid, test positivity rate, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here