എം. ശിവശങ്കറിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

Vigilance will question M Sivasankar today

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ അനുമതി പ്രകാരമാണ് വിജിലന്‍സ് ശിവശങ്കറിനേ കാക്കനാട് ജില്ലാ ജയിലില്‍ ചോദ്യം ചെയ്യുക. രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചു മണിവരെയാണ് വിജിലന്‍സിന് ചോദ്യം ചെയ്യാന്‍ കോടതി സമയം അനുവദിച്ചിരിക്കുന്നത്.

വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് ആണ് ശിവശങ്കര്‍. നേരത്തെ ഇതേ കേസില്‍ സ്വപ്നയെ ചോദ്യം ചെയ്തപ്പോള്‍ ലൈഫ് മിഷനില്‍ കോഴ വാങ്ങിയത് ശിവശങ്കറിന് അറിയാമെന്നായിരുന്നു സ്വപ്ന മൊഴി നല്‍കിയിരുന്നത്.

Story Highlights Vigilance will question M Sivasankar today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top