ശക്തമായ നേതൃത്വം ഉണ്ടെങ്കിലെ കോണ്‍ഗ്രസിന് തിരിച്ചുവരവ് സാധിക്കൂ; വിമര്‍ശനവുമായി പി ചിദംബരം

ബിഹാറിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിന് ശക്തമായ നേതൃത്വം ഉണ്ടെങ്കിലെ തിരിച്ചുവരവ് സാധിക്കൂ എന്ന വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. നേതൃത്വത്തിന്റെ വീഴ്ച തുടര്‍ച്ചയാകുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിരാശയുണ്ടെന്ന് ചിദംബരം പറഞ്ഞു. താഴെത്തട്ടില്‍ സംഘടന സംവിധാനമില്ലാത്തത് തോല്‍വിക്ക് കാരണമായി. ആവശ്യത്തിലധികം സീറ്റില്‍ മത്സരിച്ചിട്ടും നേട്ടമുണ്ടായില്ല. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം കൂടുതല്‍ ആശങ്കപ്പെടുത്തുന്നുവെന്ന് ചിദംബരം പറഞ്ഞു.

Read Also : മൊറട്ടോറിയം നീട്ടണം, പലിശ പൂര്‍ണമായും ഒഴിവാക്കണമെന്നും കപില്‍ സിബല്‍ സുപ്രിംകോടതിയില്‍

വാചകമടിയല്ല പാര്‍ട്ടി പ്രവര്‍ത്തനം എന്നായിരുന്നു വിമതര്‍ക്ക് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അദിര്‍ രഞ്ജന്‍ ചൗധരിയുടെ മറുപടി. തിരിച്ചടികള്‍ മറികടക്കാന്‍ നിര്‍ദേശം ഉണ്ടെങ്കില്‍ അത് പാര്‍ട്ടിയില്‍ പറയണം. അല്ലാതെ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ഉണ്ടാക്കി നല്‍കുന്നത് ഉചിതമല്ല. നേതൃത്വം പരാജയമാണെങ്കില്‍ വിജയിച്ച നേതൃത്വം ഉള്ള പാര്‍ട്ടിയിലേക്ക് പോകാന്‍ ആരും മടിക്കെണ്ടെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.

അതേസമയം കപില്‍ സിബലിന്റെ പ്രതികരണത്തിന് പിന്നാലെ വിമത നേതാക്കളുടെ യോഗം വരും ദിവസങ്ങളില്‍ നടക്കും എന്ന അഭ്യൂഹവും ശക്തമാകുകയാണ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടെ സുപ്രധാന രാഷ്ട്രീയ നടപടികള്‍ക്ക് ദേശീയ നേതൃത്വം തയാറെടുക്കുന്നുണ്ടെന്നും വിവരം. പ്രധാനപ്പെട്ട നേതാക്കളോടെല്ലാം ഡല്‍ഹിയില്‍ തന്നെ ഉണ്ടാകണമെന്ന് സോണിയാ ഗാന്ധി നിര്‍ദേശിച്ചു. പുതുവത്സരം വരെ സമ്മാനം ലഭിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാത്തിരിക്കേണ്ടി വരില്ലെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി.

Story Highlights p chidambaram, congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top