സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അസാധാരണ നീക്കമാണ് സിഎജിയുടേത്: ധനമന്ത്രി

കിഫ്ബി വിഷയത്തില്‍ സിഎജിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. ഈ വിഷയത്തിലും നിയമസഭയെ പരിചയാക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. റിപ്പോര്‍ട്ടിന്റെ നിയമ സാധുത പരിശോധിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അസാധാരണ നീക്കമെന്നും മന്ത്രി ആരോപിച്ചു. കിഫ്ബിയില്‍ പരാതിയുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു.
സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ധനമന്ത്രിക്കെതിരെ ചട്ടലംഘന വിവാദം ഉയരുമ്പോള്‍ വികസന നേട്ടം നിരത്തി പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ നീക്കം. കിഫ്ബിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച നടക്കട്ടെയെന്നാണ് സര്‍ക്കാര്‍ നിലപാട് ലൈഫ് മിഷനില്‍ ഇഡിയെ നിയമസഭാ സമിതിയെക്കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതു പോലെ സിഎജി റിപ്പോര്‍ട്ടിലും നിയമസഭയെ പരിചയക്കാനാണ് നീക്കം.
കിഫ് ബി വിവാദത്തില്‍ അന്വേഷണത്തിന് തയ്യാറെന്ന പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാരും രംഗത്തെത്തി. സിഎജി റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കും മുമ്പേ പരസ്യപ്പെടുത്തിയെന്നാരോപിച്ച് തോമസ് ഐസക്കിനെതിരെ പ്രതിപക്ഷം നല്‍കിയ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് സ്പീക്കര്‍ നല്‍കിയ വിശദീകരണ നോട്ടീസിന് ഉടന്‍ മറുപടി നല്‍കുമെന്ന് തോമസ് ഐസക് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഒരു ദിവസം ഒരു കിഫ്ബി പദ്ധതി എന്ന നിലയില്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു
Story Highlights – cag report kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here