വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

court will consider the custody application of VK IbrahimKunju today

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന വിജിലന്‍സ് അപേക്ഷ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിക്കും. നാല് ദിവസത്തേക്ക് ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്.
കേസില്‍ ഇന്നലെ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞ് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഇബ്രാഹിംകുഞ്ഞിനെ രോഗം മൂര്‍ച്ഛിച്ചതിനാല്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ തയാറായിരുന്നില. നിലവില്‍ കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ഇബ്രാഹിംകുഞ്ഞിന്റെ ചികിത്സ തുടരുകയാണ്. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

Story Highlights court will consider the custody application of VK IbrahimKunju today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top