ഒമാനില്‍ നിന്നും യുഎഇയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ഒമാനില്‍ നിന്നും യുഎഇയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം എന്ന് ദേശിയ ദുരന്ത നിവാരണ അതോറിറ്റി. 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് നെഗറ്റീവ് പരിധോധനാഫലം ആണ് ലഭ്യമാക്കേണ്ടത്. ഒമാന്‍ സന്ദര്‍ശകര്‍ക്കായി അതിര്‍ത്തിയില്‍ ദ്രുതപരിശോധനയും നടപ്പിലാക്കും.
നെഗറ്റീവ് ഫലം ഉള്ളവര്‍ക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. യുഎഇയില്‍ എത്തി നാലാം ദിവസം പിസിആര്‍ പരിശോധനയ്ക്കു വിധേയമാകണം. പന്ത്രണ്ടു ദിവസത്തില്‍ കൂടുതല്‍ യുഎഇയില്‍ തുടരുകയാണെങ്കില്‍ മൂന്നു പ്രാവശ്യം പിസിആര്‍ പരിശോധനയ്ക്കു വിധേയരാകണം. നാല്, എട്ട്, പന്ത്രണ്ട് ദിവസങ്ങളിലാണ് പിസിആര്‍ പരിശോധന നടത്തേണ്ടത് .
Story Highlights – covid Negative Certificate is mandatory
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.