പാകിസ്താന്റെ പീരങ്കി ആക്രമണത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തിന്റെ വിഡിയോ വ്യാജമെന്ന് പ്രചാരണം [24 fact check]

മെര്‍ലിന്‍ മത്തായി

ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പാകിസ്താന്‍ സൈന്യം പീരങ്കി ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചിരുന്നു. കമാന്‍ഡോകള്‍ ഉള്‍പ്പെടെ 11 പാക് സൈനികര്‍ കൊല്ലപ്പെടുകയും, 16 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ടാങ്ക് വേധ മിസൈലുകളും റോക്കറ്റുകളും ഉപയോഗിച്ച്, ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍, പാക് സേനാ പോസ്റ്റുകള്‍ കത്തിയമരുന്ന ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടിരുന്നു. എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്നും 2019 ജൂണില്‍, സിറിയയില്‍ നടന്ന ആക്രമണത്തിലെ ദൃശ്യങ്ങളാണ് ഇതെന്നുമാണ് ഇപ്പോള്‍ വ്യാജ പ്രചാരണം നടക്കുന്നത്.

വീഡിയോ വ്യാജമെന്ന് വാദിക്കുന്നവര്‍ അതിന് പിന്നിലെ വസ്തുതകള്‍ ഉയര്‍ത്തിക്കാണിക്കുന്നില്ല. സിറിയയിലെ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് വാദിക്കുമ്പോഴും ഈ വീഡിയോയുടെ ലിങ്ക് അവര്‍ വ്യക്തമാക്കുന്നില്ല. സിറിയയിലെ ആക്രമണത്തിന്റെ വീഡിയോ പരിശോധിച്ചപ്പോള്‍ നിലവില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ അവയില്‍ കണ്ടെത്താനായിട്ടില്ല. ഇതോടെ ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കാനുള്ള വെറും വ്യാജ പ്രചാരണം മാത്രമാണിതെന്ന് വ്യക്തം.

Story Highlights Indian Army’s videos

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top