കോട്ടയം പൊന്‍കുന്നത്ത് ഓടിക്കൊണ്ടിരുന്ന മിനിലോറി കത്തിനശിച്ചു; ദൃശ്യങ്ങള്‍

കോട്ടയം പൊന്‍കുന്നം കൂരാലി റോഡില്‍ ഓടിക്കൊണ്ടിരുന്ന മിനിലോറി കത്തിനശിച്ചു. ആക്രി സാധനങ്ങളുമായി പോയ മിനിലോറിയാണ് കത്തിയത്. തീ പടരുന്നത് കണ്ട് ലോറിയിലുണ്ടായിരുന്നവര്‍ വാഹനം നിര്‍ത്തി പുറത്ത് ചാടി.
ഡ്രൈവര്‍ ക്യാബിന്‍ പൂര്‍ണമായും കത്തിനശിച്ചു.

അര മണിക്കൂറോളം വാഹനം കത്തി. വാഹനം കത്തിയതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. ഡീസല്‍ ടാങ്കിലുണ്ടായ ചോര്‍ച്ചയാണ് തീപിടുത്തമുണ്ടാകാന്‍ കാരണം. കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. പട്ടാമ്പി സ്വദേശിയുടെതാണ് ലോറി.

Story Highlights lorry caught fire at Ponkunnam Kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top