സൗദിയിലേക്ക് ബിഎസ്‌സി /എഎന്‍എം സ്റ്റാഫ് നഴ്സുമാര്‍ക്ക് അവസരം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദിയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് ഒരു വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള സൗദി പ്രോമെട്രിക് പാസായ ബിഎസ്‌സി സ്റ്റാഫ് നഴ്സുമാരെയും എഎന്‍എം സ്റ്റാഫ് നഴ്സുമാരെയും തെരഞ്ഞെടുക്കുന്നു. അന്‍പത് പുരുഷന്മാര്‍ക്കും അന്‍പത് സ്ത്രീകള്‍ക്കുമാണ് അവസരം.

Read Also : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം; 2000 ഒഴിവുകള്‍

മാസശമ്പളം ബിഎസ്‌സി നഴ്സുമാര്‍ക്ക് SAR 4000, എഎന്‍എം നഴ്സുമാര്‍ക്ക് SAR 1800-2000. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക്ക് രജിസ്റ്റര്‍ നമ്പര്‍ സഹിതം വിശദമായ ബയോഡാറ്റ eu@odepc.in എന്ന മെയിലിലേക്ക് ഡിസംബര്‍ 10 നകം അയയ്ക്കണം.

വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍- 0471-2329440, 41, 42, 6282631503

Story Highlights Opportunity for BSc / ANM Staff Nurses to Saudi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top