സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം; 2000 ഒഴിവുകള്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2000 ഒഴിവുകളാണുള്ളത്. പ്രിലിമിനറി എക്‌സാം ഈവര്‍ഷം ഡിസംബര്‍ 31 നും 2021 ജനുവരി രണ്ട്, നാല്, അഞ്ച് തിയതികളിലായും നടക്കും. 750 രൂപയാണ് ജനറല്‍, ഇഡബ്യുഎസ്, ഒബിസി വിഭാഗങ്ങള്‍ക്ക് അപേക്ഷാ ഫീസ്. എസ്‌സി എസ്ടി, പിഡബ്യുഡി വിഭാഗങ്ങള്‍ക്ക് അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. പ്രിലിമിനറി, മെയിന്‍, അവസാന ഘട്ട ഇന്റര്‍വ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാകും തെരഞ്ഞെടുപ്പ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഡിസംബര്‍ നാലാണ്.

യോഗ്യത

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍ ഇന്റര്‍വ്യൂവിന് തെരഞ്ഞെടുക്കപ്പെട്ടാല്‍ ഡിസംബര്‍ 31 ന് മുന്‍പായി ബിരുദം പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

പരീക്ഷാ രീതി

ഓണ്‍ലൈനായിട്ടാണ് പരീക്ഷ നടത്തുക. ഇംഗ്ലീഷ് ഭാഷാ, ന്യൂമറിക്കല്‍ എബിലിറ്റി, റീസണിംഗ് എബിലിറ്റി എന്നിവ പരിശോധിക്കുന്നതാകും ചോദ്യങ്ങള്‍.

പ്രായപരിധി

അപേക്ഷകര്‍ക്ക് 21 വയസ് പൂര്‍ത്തിയായിരിക്കണം. 30 വയസ് കഴിഞ്ഞവര്‍ അപേക്ഷിക്കേണ്ടതില്ല.

ശമ്പളം

തുടക്കക്കാര്‍ക്ക് 27,620 രൂപയാണ് ബേസിക് സാലറിയായി ലഭിക്കുക. ഡിഎ, സിസിഎ, എച്ച്ആര്‍ഡി എന്നിവയ്ക്ക് യോഗ്യതയുണ്ട്.

Story Highlights state bank of india recruitment 2020

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top