Advertisement

സ്വപ്‌ന സുരേഷിന്റെ ശബ്ദ രേഖ; ജയില്‍ വകുപ്പ് ഡിജിപിക്ക് പരാതി നല്‍കി

November 19, 2020
Google News 1 minute Read

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദ രേഖ പുറത്തുവന്ന സംഭവത്തില്‍ ജയില്‍ വകുപ്പ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി. ശബ്ദ സന്ദേശം ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ടത് ജയില്‍ മേധാവി ഋഷിരാജ് സിംഗാണ്. ജയില്‍ വകുപ്പിന്റെ വിശ്വാസം കര്‍ശനമായി സംരക്ഷിക്കണമെന്ന് ഡിജിപി. ശബ്ദം റെക്കോര്‍ഡ് ചെയ്ത വ്യക്തിയെ കണ്ടെത്തണമെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു.

Read Also : അവയവ കച്ചവട മാഫിയക്കെതിരായ സനൽ കുമാർ ശശിധരന്റെ പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

അതേസമയം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം ചോര്‍ന്നത് ജയിലില്‍ നിന്നല്ലെന്ന് ദക്ഷിണ മേഖലാ ഡിഐജി അജയ്കുമാര്‍ പറഞ്ഞു. ശബ്ദ സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടുമെന്നും ഡിഐജി പറഞ്ഞു.

സ്വപ്‌നയുടേതെന്ന പേരില്‍ ശബ്ദ സന്ദേശം പ്രചരിക്കുന്നതില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഡിഐജി അജയ്കുമാറിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ഡിഐജിയുടെ പ്രതികരണം.

Story Highlights swapna suresh, dgp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here