സ്വപ്നാ സുരേഷിന്റെ ശബ്ദസന്ദേശം പുറത്തുവന്ന സംഭവം; അന്വേഷണം വഴിതെറ്റിക്കാനെന്ന് ഇഡി

സ്വപ്നാ സുരേഷിന്റെ ശബ്ദസന്ദേശം പുറത്തു വന്ന സംഭവം നിലവില്‍ നടക്കുന്ന അന്വേഷണം വഴിതെറ്റിക്കാനെന്ന് ഇഡി. വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട് വാങ്ങി പരിശോധിക്കുമെന്നും ക്രിമിനല്‍ കുറ്റമായതിനാല്‍ നേരിട്ട് നടപടി സ്വീകരിക്കുന്നതില്‍ പരിമിതിയുണ്ടെന്നും ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനടക്കം കൂടുതല്‍ പേരിലേക്ക് അന്വേഷണം നീങ്ങുന്ന ഘട്ടത്തിലാണ് ശബ്ദസന്ദേശം പുറത്തുവരുന്നത്. ഇത് അന്വേഷണം വഴി തെറ്റിക്കാന്‍ ബോധപൂര്‍വം റെക്കോര്‍ഡ് ചെയ്തതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ സംശയം. മൊഴിയെടുത്തെന്ന് സന്ദേശത്തില്‍ പറയുന്ന തീയതികളില്‍ വ്യത്യാസമുണ്ട്. ആറിന് മൊഴിയെടുത്തെന്നാണ് സ്വപ്നയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ സ്വപ്നയുടെ മൊഴിയെടുത്തതും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ പങ്കിനെക്കുറിച്ച് സ്വപ്ന വെളിപ്പെടുത്തിയതും പത്താം തീയതിയാണെന്നാണ് ഇഡിയുടെ വാദം. ശിവശങ്കറിന്റെ സ്വര്‍ണക്കടത്തിലെ ബന്ധത്തെക്കുറിച്ച് സ്വപ്ന വെളിപ്പെടുത്തിയത് ആ ദിവസമാണെന്നും ഇഡി വ്യക്തമാക്കുന്നു.
അതേസമയം, സംഭവത്തില്‍ ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട് വാങ്ങി പരിശോധിക്കുമെന്നും ക്രിമിനല്‍ കുറ്റമായതിനാല്‍ നേരിട്ട് നടപടി സ്വീകരിക്കുന്നതില്‍ പരിമിതിയുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് വരുന്ന മാധ്യമ വാര്‍ത്തകള്‍ പ്ലാന്റ് ചെയ്യുന്നതാണെന്ന് സംശയിക്കുന്നു. സ്വപ്നയെ ചോദ്യം ചെയ്തത് ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണ്. മുഖ്യമന്ത്രിയുടെ പേര് പറയാല്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വപ്നയുടെയും ശിവശങ്കറിന്റെയും വാദം അടിസ്ഥാനരഹിതമാണെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടി.
Story Highlights – Swapna Suresh voice message
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here