തീവണ്ടി എഞ്ചിനു മുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമം; 14കാരൻ ഷോക്കേറ്റ് മരിച്ചു

boy Electrocuted Selfie Train

തീവണ്ടി എഞ്ചിനു മുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമിച്ച 14കാരൻ ഷോക്കേറ്റ് മരിച്ചു. തമിഴ്നാട്ടിലെ തിരുനൽവേലിയിലാണ് സംഭവം. 9ആം ക്ലാസുകാരനായ ഗണേശൻ എന്ന 14കാരനാണ് ദാരുണമായി മരണപ്പെട്ടത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിന് അയച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also : വിവാദ പരാമര്‍ശം; കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ച് മേഴ്‌സിക്കുട്ടന്‍

ഇന്ന് രാവിലെയാണ് സംഭവം. തിരുനൽവേലി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന ഒരു ട്രെയിൻ എഞ്ചിനു മുകളിൽ കയറിയാണ് ഗണേശൻ സെൽഫിയെടുക്കാൻ ശ്രമിച്ചത്. ഇതിനിടെ ഉയർന്ന വേൾട്ടേജിൽ വൈദ്യുതി പ്രവഹിക്കുന്ന ഒരു കേബിളിൽ സ്പർശിച്ചതിനെ തുടർന്നാണ് ഗണേശൻ ഷോക്കേറ്റു മരിച്ചത്. അപകടം നടക്കുമ്പോൾ, ജൂനിയർ ക്വാളിറ്റി ഇൻസ്പെക്ടറായ ഗണേശൻ്റെ പിതാവ് മറ്റൊരു പ്ലാറ്റ്ഫോമിൽ ജോലി ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

Story Highlights Tamil Nadu Boy Electrocuted While Clicking Selfie On Train Engine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top