Advertisement

വിവാദ പരാമര്‍ശം; കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ച് മേഴ്‌സിക്കുട്ടന്‍

November 19, 2020
Google News 1 minute Read
mercy kuttan k surendran

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടനാണ് നോട്ടീസ് അയച്ചത്. സ്വര്‍ണക്കടത്തിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വാഹനം ഉപയോഗിച്ചെന്ന ആരോപണത്തിലാണ് നോട്ടീസ് അയച്ചത്.

Read Also : ‘തോമസ് ഐസക്ക് കേരളം കണ്ട ഏറ്റവും വലിയ കള്ളൻ’; രാജിവെക്കണമെന്ന് കെ സുരേന്ദ്രൻ

പരസ്യമായി മാപ്പ് പറയണമെന്നാണ് മേഴ്‌സിക്കുട്ടന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ്.

ഒക്ടോബര്‍ മാസാവസാനമായിരുന്നു കെ സുരേന്ദ്രന്‍ വിവാദ പരാമര്‍ശം നടത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷനിലെ ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞിരുന്നു കോടികളുടെ അഴിമതിയാണ് നടന്നത്. ബിനീഷിനെ കെ.സി.എ പുറത്താക്കണമെന്നും ചലച്ചിത്ര മേഖലയിലെ ബിനീഷിന്റെ ഇടപാടുകള്‍ അന്വേഷിക്കണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ കാര്‍ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചു എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Story Highlights mercy kuttan, k surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here