തദ്ദേശ തെരഞ്ഞെടുപ്പ്; പെരുവയല്‍ പഞ്ചായത്തിലെ 17 ാം വാര്‍ഡില്‍ ചേച്ചിയും അനുജനും തമ്മില്‍ മത്സരം

കോഴിക്കോട് പെരുവയല്‍ പഞ്ചായത്തിലെ 17 ാം വാര്‍ഡില്‍ ഈ തവണ ചേച്ചിയും അനുജനും തമ്മിലാണ് മത്സരം. ചേച്ചി സുസ്മിത എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങുമ്പോള്‍ അനുജന്‍ സുമേഷാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി വോട്ട് തേടുന്നത്.

പെരുവയല്‍ പഞ്ചായത്തിലെ 17ാം വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുകയാണ്. വീട് കയറി വോട്ട് പിടിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ത്ഥികള്‍. കഴിഞ്ഞ തവണ എളുപ്പം ജയിച്ചു കയറിയ വാര്‍ഡില്‍ ഇക്കുറിയും വിജയം ഉറപ്പാണെന്ന് സുസ്മിത പറയുന്നു. ഒപ്പം ബന്ധങ്ങളില്‍ രാഷ്ട്രീയം ഇല്ലെന്നും.

ഇത് തന്നെയാണ് സുമേഷിനും പറയാനുള്ളത്. പക്ഷെ വിജയം മാത്രം വിട്ടു നല്‍കില്ല. ചേച്ചിയും അനുജനും തമ്മിലുള്ള പോര് മുറുകുമ്പോള്‍ ആര് ജയിക്കുമെന്ന ആകാംക്ഷയിലാണ് നാട്ടുകാര്‍.

Story Highlights Competition between brother and sister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top