Advertisement

കോട്ടയം ജില്ലയില്‍ 423 പേര്‍ക്ക് കൂടി കൊവിഡ്

November 20, 2020
Google News 3 minutes Read

കോട്ടയം ജില്ലയില്‍ 423 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 421 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേരും ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗബാധിതരായി.

ജില്ലയില്‍ ഇന്ന് 301 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 3699 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ ആകെ 31505 പേര്‍ കൊവിഡ് ബാധിതരായി. ഇതില്‍ 27746 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19835 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ഇങ്ങനെ:

കോട്ടയം- 54, എരുമേലി-26, ചങ്ങനാശേരി-25, മരങ്ങാട്ടുപിള്ളി-21, ഏറ്റുമാനൂര്‍-20, നീണ്ടൂര്‍-17, മുണ്ടക്കയം-15, പായിപ്പാട്-14, കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍-11, പൂഞ്ഞാര്‍ തെക്കേക്കര, വെച്ചൂര്‍, കുമരകം-9, വിജയപുരം, തലയാഴം, ചിറക്കടവ്-8, ചെമ്പ്, ഭരണങ്ങാനം-7

ടി.വി പുരം, പാലാ, മറവന്തുരുത്ത്-6, മാഞ്ഞൂര്‍, രാമപുരം, കരൂര്‍, കുറവിലങ്ങാട്, മണര്‍കാട്, ആര്‍പ്പൂക്കര-5, ഉഴവൂര്‍, കോരുത്തോട്, എലിക്കുളം, പാമ്പാടി, തിരുവാര്‍പ്പ്, പാറത്തോട്, നെടുംകുന്നം, പൂഞ്ഞാര്‍-4, തൃക്കൊടിത്താനം, അയര്‍ക്കുന്നം, ഞീഴൂര്‍, പുതുപ്പള്ളി, വെള്ളാവൂര്‍, കിടങ്ങൂര്‍, ഉദയനാപുരം, അതിരമ്പുഴ, കറുകച്ചാല്‍, തലപ്പലം, പള്ളിക്കത്തോട്-3

മുളക്കുളം, വെള്ളൂര്‍, കാണക്കാരി, കൂരോപ്പട, അയ്മനം, മീനച്ചില്‍, മീനടം-2, കടപ്ലാമറ്റം, വാഴപ്പള്ളി, കടനാട്, തലനാട്,മണിമല, കങ്ങഴ, ഈരാറ്റുപേട്ട, അകലക്കുന്നം, വൈക്കം, തലയോലപ്പറമ്പ്, വാഴൂര്‍, തിടനാട്, മുത്തോലി, മേലുകാവ്, കടുത്തുരുത്തി,മൂന്നിലവ്, പനച്ചിക്കാട്-1

Story Highlights covid confirmed 423 people In Kottayam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here