ലവ് ജിഹാദ് ബിജെപിയുടെ സൃഷ്ടി: മതത്തിന്റെ പേരിൽ രാഷ്ട്രത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു: അശോക് ഗെഹ്‌ലോട്ട്

Love Jihad Ashok Gehlot

ലവ് ജിഹാദ് ബിജെപിയുടെ സൃഷ്ടിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. മതത്തിൻ്റെ പേരിൽ രാഷ്ട്രത്തെ ഭിന്നിപ്പിക്കാൻ ബിജെപി സൃഷ്ടിച്ച പദമാണ് ലവ് ജിഹാദെന്നും പ്രണയത്തിൽ ജിഹാദിനു സ്ഥാനമില്ലെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങൾ ലവ് ജിഹാദിനെതിരെ നിയമനിർമ്മാണത്തിനു ശ്രമിക്കുന്നതിനിടെയാണ് ഗെഹ്‌ലോട്ടിൻ്റെ പ്രസ്താവന. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.

Read Also : ലവ് ജിഹാദിനെതിരെ നിയമനിർമാണത്തിനൊരുങ്ങി മധ്യപ്രദേശ്; ശിക്ഷ അഞ്ച് വർഷം വരെ കഠിന തടവ്

‘രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതിനും സാമുദായിക സൗഹാർദ്ദത്തെ അസ്വസ്ഥപ്പെടുത്തുന്നതിനുമായി ബിജെപി നിർമിച്ചെടുത്ത പദമാണ് ലവ് ജിഹാദ്. രണ്ട് മതങ്ങൾക്കിടയിൽ നടക്കുന്ന വിവാഹങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയമാണ്. ഇത് തടയുന്നതിന് ഒരു നിയമം പോലും നിലവിലില്ല. ലവ് ജിഹാദിനെ പ്രതിരോധിക്കുന്നതിന് നിയമം കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണ് സ്നേഹത്തിൽ ജിഹാദിന് സ്ഥാനമില്ല. മുതിർന്നവർക്ക് അനുവാദം നൽകുന്നത് അധികാരത്തിൻ്റെ കരുണ കൊണ്ടാവണമെന്ന അന്തരീക്ഷം അവർ രാജ്യത്ത് സൃഷ്ടിക്കുകയാണ്. വിവാഹം വ്യക്തിപരമായ ഒരു തീരുമാനമാണ്. അവർ അതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നു, ഇത് വ്യക്തിസ്വാതന്ത്ര്യം കവർന്നെടുക്കുന്നതിന് തുല്യമാണ്. സാമുദായിക ഐക്യം തകർക്കുക, സാമൂഹ്യ സംഘർഷത്തിന് ഇന്ധനം നൽകുക, ഭരണഘടനാപരമായ വ്യവസ്ഥകൾ അവഗണിക്കുക തുടങ്ങിയവയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.’- മൂന്ന് ട്വീറ്റുകളിലൂടെ അദ്ദേഹം പറഞ്ഞു.

കർണാടക, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ് സർക്കാരുകളാണ് ലവ് ജിഹാദിനെതിരെ നിയമനിർമ്മാണത്തിനൊരുങ്ങുന്നത്.

Story Highlights Love Jihad Word Manufactured By BJP To Divide Nation: Ashok Gehlot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top