യുവസംഗീത സംവിധായകന്‍ ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ച് എം ജയചന്ദ്രന്‍

m jayachandran

സംഗീത സംവിധാനവും ആലാപനവും ഒരുപോലെ വഴങ്ങുമെന്ന് പല വട്ടം തെളിയിച്ച എം ജയചന്ദ്രന്‍ യുവ സംഗീത സംവിധായകന് മുന്നില്‍ ഗായകനായി മാറി. ആദ്യമായാണ് എം ജയചന്ദ്രന്‍ മറ്റൊരാളുടെ സംഗീതത്തില്‍ പാടുന്നത്. സംഗീത സംവിധായകന്‍ ശ്രുതിമധുരമായി പാടിയത് പ്രശാന്ത് മോഹന്‍ എം പി ചിട്ടപ്പെടുത്തിയ പാട്ടാണ്.

Read Also : എംജെ അങ്കിളിനൊപ്പം കൃഷ്ണ ഭക്തിഗാനം ആലപിച്ച് ടോപ് സിംഗര്‍ കുരുന്നുകള്‍; വീഡിയോ പങ്കുവച്ച് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍

‘മീശ മീനാക്ഷി’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ ദിവാകൃഷ്ണ വി ജെ അടുത്തതായി സംവിധാനം നിര്‍വഹിക്കുന്ന പുതിയ പ്രോജക്ടിലെ ഗാനമാണിത്. വിനായക് ശശികുമാര്‍ എഴുതിയ ഗാനം പ്രശാന്ത്‌മോഹന്‍ എം ജയചന്ദ്രന് വാട്‌സാപ്പിലൂടെ കൈമാറുകയായിരുന്നു. സംഗീതം കേട്ടതോടെ ‘നൈസ് സോംഗ്, നൈസ് മെലഡി’ എന്ന കമന്റും. തുടര്‍ന്നാണ് ‘ഞാന്‍ ഇത് പാടാം’ എന്ന് ജയചന്ദ്രന്‍ പറഞ്ഞതെന്ന് പ്രശാന്ത് മോഹന്‍ പറയുന്നു.

കഴിഞ്ഞ ബുധനാഴ്ച കൊച്ചിയിലെ സ്റ്റുഡിയോയിലെത്തി റെക്കോര്‍ഡിംഗ് പൂര്‍ത്തിയാക്കിയിരുന്നു. വൈകാതെ തന്നെ ഗാനം പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള തയാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. എം ജി ശ്രീകുമാര്‍ പാടി അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമാക്കി മാറിയ ‘അടി..പൂക്കുറ്റി’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് പ്രശാന്ത് മോഹന്‍. വിജയ് യേശുദാസ് ആലപിച്ച ഗാനവും പ്രശാന്ത് മോഹന്റേതായി പുറത്തിറങ്ങാനുണ്ട്.

Story Highlights m jayachandran sings for young music director

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top