എംജെ അങ്കിളിനൊപ്പം കൃഷ്ണ ഭക്തിഗാനം ആലപിച്ച് ടോപ് സിംഗര്‍ കുരുന്നുകള്‍; വീഡിയോ പങ്കുവച്ച് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍

ഗുരുവായൂര്‍ ദേവസ്വം ആദ്യമായി പുറത്തിറക്കുന്ന ശ്രീവല്‍സം എന്ന കൃഷ്ണാര്‍പ്പണ സിഡിക്കായി പാടി ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുരുന്നുകള്‍. നാളെയാണ് ഗുരുവായൂര്‍ ക്ഷേത്ര ഉത്സവത്തിന് തുടക്കമാകുന്നത്.

എസ് രമേശന്‍ നായര്‍ എഴുതിയ ‘നെറ്റിയില്‍ ഗോപിക്കുറിയുണ്ടോ’ എന്ന ഗാനമാണ് ടോപ് സിംഗറിലെ കുരുന്നുകള്‍ ചേര്‍ന്ന് പാടിയത്.

അനന്യ, വൈഷ്ണവി, ദേവിക, കൃഷ്ണദിയ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീത സംവിധായകന്‍ എം ജയചന്ദ്രന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

” നിഷ്‌കളങ്കമായ ഭക്തി എപ്പോഴും കുഞ്ഞുങ്ങളില്‍ മാത്രമാണ്. അവരുടെ പാട്ട് എന്റെ കണ്ണ് നിറച്ചു, ആത്മാവും.” എന്ന് പറഞ്ഞാണ് ജയചന്ദ്രന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Story Highlights: Flowers TV, top singer,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top