തെരഞ്ഞെടുപ്പ് മാത്രമല്ല, പി.ജെ. ജോസഫിന് പാട്ടും മുഖ്യം; പുതിയ ചിഹ്നമായ ചെണ്ടയെ കുറിച്ചും പാട്ട് തയാര്‍

തെരഞ്ഞെടുപ്പ് വേളയില്‍ പി.ജെ. ജോസഫിനു പാട്ടു മുഖ്യമാണ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ചിഹ്നമായ ചെണ്ടയെ കുറിച്ചാണ് പി.ജ.ജോസഫിന്റെ പാട്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചെണ്ടകൊട്ടി ആഘോഷിക്കുന്നത് യുഡിഎഫ് ആയിരിക്കുമെന്നും പി. ജെ. ജോസഫ് പറയുന്നു.

രണ്ടില ഇല്ലെങ്കിലും ചെണ്ടകിട്ടിയതിന്റെ സന്തോഷത്തിലാണ് പി.ജെ. ജോസഫ്. തെരെഞ്ഞടുപ്പ് വിജയം ആഘോഷിക്കാനുള്ള ചെണ്ടക്കാരെ വരെ ബുക്ക് ചെയ്തു കഴിഞ്ഞുവത്രേ. രണ്ടില ചോദിച്ച ജോസ് കെ മാണിക്കാകട്ടെ മൂന്ന് ഇലയുള്ള ഫാനാണ് ചിഹ്നം.

ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടായെങ്കിലും സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ ജോസഫ് തൃപ്തനാണ്. തെരഞ്ഞെടുപ്പില്‍ ആര് കൊട്ടി കയറുമെന്നു അറിയാന്‍ ഇനിയും കാത്തിരുന്നെ മതിയാവൂ. പക്ഷേ ഒന്നുണ്ട് ചെണ്ട ആരുകൊട്ടിയാലും പാട്ട് അത് പി.ജെ. ജോസഫിന്റേതാണ്.

Story Highlights P.J. Joseph

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top