Advertisement

കര്‍ണാടകയില്‍ പ്ലാസ്റ്റിക്ക് കൊണ്ടൊരു വീട്

November 21, 2020
Google News 7 minutes Read
plastic house

പ്ലാസ്റ്റിക്ക് പ്രകൃതിക്ക് വില്ലനാണ് എന്ന കാര്യം നമുക്കെല്ലാം അറിയാം. എന്നാലോ, മനുഷ്യര്‍ക്ക് ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത വസ്തു കൂടിയാണ് പ്ലാസ്റ്റിക്ക്. പ്ലാസ്റ്റിക്ക് കാരണം ഉണ്ടാകുന്ന മലിനീകരണത്തിന്റെ കണക്ക് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണല്ലോ.

എന്നാല്‍ പ്ലാസ്റ്റിക്ക് ഉപയോഗിച്ച് വീടുണ്ടാക്കിയാലോ? സംശയിക്കേണ്ട. സംഭവം സത്യമാണ്, 1,500 കിലോ പ്ലാസ്റ്റിക്കാണ് വീടുണ്ടാക്കാന്‍ ഉപയോഗിച്ചത്. കര്‍ണാടകയിലെ പ്ലാസ്റ്റിക്ക് ഫോര്‍ ചേഞ്ച് ഇന്ത്യാ ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് ഈ പ്ലാസ്റ്റിക്ക് വീടിന് പിന്നില്‍.

Read Also : കൊറോണ വൈറസ്; മാസ്‌കുകൾ കിട്ടാതെ ചൈനക്കാർ; പകരം ഹെൽമെറ്റും പ്ലാസ്റ്റിക്ക് കവറും; ചിത്രങ്ങള്‍

ഇതിന്റെ മുതല്‍മുടക്കും വളരെ കുറവാണ്. കര്‍ണാടകയിലെ പാച്ചാണ്ടിയില്‍ ഈ വീടുണ്ടാക്കിയത് നാലര ലക്ഷം രൂപ മുടക്കിയാണ്. പ്ലാസ്റ്റിക് ഉരുക്കി നിര്‍മിച്ച 60 പാനലുകള്‍ കൊണ്ടാണ് വീടുണ്ടാക്കിയത്. ഓരോ പാനലിനും 25 കിലോ പ്ലാസ്റ്റിക്ക് വേണ്ടി വന്നു.

പരിസ്ഥിതി സൗഹൃദമായ ഈ വീട് മാലിന്യങ്ങള്‍ ശേഖരിച്ച് ജീവിക്കുന്ന ഒരു സ്ത്രീക്ക് വേണ്ടിയാണെന്നത് മറ്റൊരു പ്രത്യേകതയായി. കര്‍ണാടകയിലെ ആദ്യത്തെ പ്ലാസ്റ്റിക്ക് ഹൗസാണിതെന്നും ഗുണം ഉറപ്പ് വരുത്തിയാണ് പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നതെന്നും സംഘടന മേധാവി ഷിഫ്ര ജേക്കബ്‌സ് പറയുന്നു. ഇനി ഇതുപോലെയുള്ള 20 വീടുകള്‍ നിര്‍മിക്കാനാണ് ഇവരുടെ പ്ലാന്‍.

Story Highlights a house made of plastic in karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here