കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിൽ വൻ സ്വർണ വേട്ട; കാസർഗോഡ് സ്വദേശിയിൽ നിന്ന് 950 കിലോ ഗ്രാം സ്വർണം പിടികൂടി

കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിൽ വീണ്ടും സ്വർണ വേട്ട. കണ്ണൂരിൽ കാസർഗോഡ് സ്വദേശിയിൽ നിന്ന് 950 കിലോ ഗ്രാം സ്വർണം പിടികൂടി. കരിപ്പൂരിൽ രണ്ട് യാത്രക്കാരിൽ നിന്നായി 48 ലക്ഷം രൂപ വിലമതിയ്ക്കുന്ന സ്വർണവും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ വൈകിട്ടോടെ ദുബായിൽ നിന്നും എയർ ഇന്ത്യ വിമാനത്തിലെത്തിയ നാദാപുരം സ്വദേശിയിൽ നിന്നാണ് സ്വർണ മിശ്രിതം കസ്റ്റംസ് പിടിച്ചെടുത്തത്. ശരീരത്തിലൊളിപ്പിച്ച 496 ഗ്രാം സ്വർണമാണ് പിടികൂടിയിത്. തൊട്ടുപിന്നാലെ സ്‌പൈസ് ജെറ്റ് വിമാനത്തിലെത്തിയ പൂനൂർ സ്വദേശി അബ്ദുൾ മജീദിൽ നിന്നും 592 ഗ്രാം സ്വർണ മിശ്രിതവും പിടികൂടി. അരയിൽ കെട്ടിവച്ച രീതിയിലായിരുന്നു സ്വർണം. വിപണിയിൽ 48 ലക്ഷത്തോളം രൂപ വിലമതിയ്ക്കുന്ന സ്വർണമാണ് ഇരുവരിൽ നിന്നുമായി കണ്ടെടുത്തത്. കഴിഞ്ഞ ദിവസം വിമാനത്തിന്റെ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ 1036 ഗ്രാം സ്വർണം കണ്ടെത്തിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
കണ്ണൂർ വിമാനത്താവളത്തിൽ ഒരു കിലോയോളം സ്വർണമാണ് ഇന്ന് പിടികൂടിയത്. സംഭവത്തിൽ കാസർഗോഡ് സ്വദേശി സമീറിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
Story Highlights – Big gold hunt at Kannur and Kozhikode airports; 950 kg of gold seized from Kasargod resident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here