ബിനാമി പേരിൽ വാങ്ങിയത് 200 ഏക്കറിലധികം ഭൂമി; സംസ്ഥാനത്തെ മന്ത്രിമാർക്കെതിരെ കേരളത്തിന് പുറത്ത് അന്വേഷണം

സംസ്ഥാനത്തെ മന്ത്രിമാർക്കെതിരെ കേരളത്തിന് പുറത്ത് അന്വേഷണം. കേരളത്തിലെ മന്ത്രിമാർ മഹാരാഷ്ട്രയിൽ ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി.
കേരളത്തിലെ രണ്ട് മന്ത്രിമാരാണ് ഇത്തരത്തിൽ സ്വത്ത് സമ്പാദനം നടത്തിയിരിക്കുന്നത്. 200 എക്കറിലധികം ഭൂമിയാണ് ബിനാമി പേരിൽ സമ്പാദിച്ചിരിക്കുന്നതെന്നാണ് ആരോപണം. എന്നാൽ മന്ത്രിമാർ ആരൊക്കെയാണെന്ന വിവരം നിലവിൽ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. സിന്ധുദുർഗ് ജില്ലയിലെ റവന്യു അധികാരികളോട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ ഇടപാട് സ്ഥിരീകരിച്ചാൽ കേസ് രജിസ്റ്റർ ചെയ്യും. മഹാരാഷ്ട്രയിലാകും കേസ് രജിസ്റ്റർ ചെയ്യുക.
Story Highlights – ed probe against kerala ministers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here