യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക അക്കൗണ്ട് ജോബൈഡന് കൈമാറാൻ ട്വിറ്റർ

യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ജോ ബൈഡൻ സ്ഥാനമേൽക്കുന്ന ദിവസം മുതൽ അദ്ദേഹത്തിന് നൽകുമെന്ന് ട്വിറ്റർ. സത്യപ്രതിജ്ഞാ സമയത്തും ബൈഡൻ തോൽവി അംഗീകരിക്കാൻ തയാറായില്ലെങ്കിലും @POTUS എന്ന അക്കൗണ്ട് ബൈഡന് കൈമാറുമെന്നാണ് ട്വിറ്റർ അറിയിച്ചിരിക്കുന്നത്.
അതേസമയം ട്രംപ് പരാജയം മനസിലാക്കാൻ കൂട്ടാക്കാത്ത സാഹചര്യത്തിലും പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടാലും ട്രംപിന് @realDonaldTrump എന്ന അക്കൗണ്ട് തുടർന്നും ഉപയോഗിക്കാനാവും.
നിലവിൽ, ബൈഡൻ ചുമതലയേൽക്കുന്ന 2021 ജനുവരി 20 മുതൽ വൈറ്റ് ഹൗസിന്റെ ട്വിറ്റർ അക്കൗണ്ട് പുതിയ പ്രസിഡന്റിന് കൈമാറാനുള്ള തയ്യാറെടുപ്പുകൾ ട്വിറ്റർ നടത്തിവരികയാണ്. നാഷണൽ ആർക്കൈവ്‌സ് ആൻഡ് റെക്കോർഡ്‌സ് അഡ്മിനിസ്‌ട്രേഷന്റെ നിർദേശങ്ങൾ സ്വീകരിച്ചുകൊണ്ടാണ് തീരുമാനമെന്ന് ട്വിറ്റർ വക്താവ് അറിയിച്ചു.
അതേസമയം, വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട മറ്റ് ട്വിറ്റർ അക്കൗണ്ടുകളായ @Whitehouse, @VP, @FLOTUS എന്നിവയുടെ ഉടമസ്ഥതയും ബൈഡൻ സ്ഥാനമേൽക്കുന്നതോടെ പുതിയ പ്രസിഡന്റിന്റെ ഓഫീസിന് കൈമാറും.
Story Highlights – Twitter to hand over US President’s official account to Jobidan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here